ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയറിന്റെ സാന്ത്വനം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : വൃത്തിഹീന സാഹചര്യത്തില്‍ കിടന്ന ഭാര്യയും മക്കളും ഉപേക്ഷിച്ച അന്ധനായ വൃദ്ധന് ചാവക്കാട് താലൂക്കാശുപത്രി പാലിയേറ്റീവ് കെയര്‍ വളണ്ടിയെഴ്സിന്റെ പരിചരണം ആശ്വാസമായി.
തിരുവത്ര മാമ്പത്ത് അപ്പുണ്ണിയുടെ ആറു മക്കളില്‍ രണ്ടാമനായ സുബ്രഹ്മണ്യന്റെ(75) ദുരവസ്ഥ കേട്ടറിഞ്ഞാണ് പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തിരുവത്ര അത്താണി ബ്രഹ്മക്കുളം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിയത്. ചുറ്റും ഒരാള്‍ പൊക്കത്തില്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുന്ന കാടിന്നുള്ളിലെ കുടിലില്‍ താമസിക്കുന്ന താടിയും മുടിയും നീണ്ടുവളര്‍ന്ന വൃദ്ധനെയാണു അവര്‍ക്ക് കാണാനായത്. തറവാട്ടു സ്വത്തില്‍ തനിക്ക് ലഭിച്ച രണ്ടര സെന്ററില്‍ ജ്യേഷ്ടന്‍ പണിതു നല്‍കിയതാണ് ഈ ഒറ്റമുറി ഓലക്കുടിലെന്നു സുബ്രഹ്മണ്യന്‍ പറഞ്ഞു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളൊന്നും ഇവിടെയില്ല. ഇയാളുടെ ഏക സഹോദരി ദിവസവും മൂന്നു നേരം ഭക്ഷണം വീടിനകത്ത് വെച്ച് പോകും. കാഴ്ച നഷ്ടപ്പെട്ട സുബ്രഹ്മണ്യന്‍ തനിയെയാണ് ഭക്ഷണം കഴിക്കുന്നത്. വീടിന്റെ വാതിലിന് മുന്നില്‍ തന്നെയാണ് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതും.
രണ്ടു ഭാര്യമാരിലായി നാലുമക്കളുണ്ട് സുബ്രഹ്മണ്യന്. തഞ്ചാവൂര്‍ സ്വദേശികളായ ആദ്യ ഭാര്യയും മക്കളും ഇപ്പോള്‍ ഗള്‍ഫിലാണ്. രണ്ടാമത് വിവാഹം കഴിച്ച ഭാര്യയിലുള്ള മകളും മരുമകനും ഇടക്ക് അച്ചനെ സന്ദര്‍ശിക്കാറുണ്ട്. തന്റെ പേരിലുള്ള രണ്ടര സെന്റ് സ്ഥലം എഴുതിക്കൊടുക്കാന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ വരാറുള്ളതെന്ന് സുബ്രഹ്മണ്യന്‍ പറഞ്ഞു.
ഇരുപത്തിരണ്ടു വര്‍ഷം മുന്‍പാണ് ആദ്യഭാര്യ മക്കളോടൊപ്പം സുബ്രഹ്മണ്യനെ ഉപേക്ഷിച്ച് പോയത്. പിന്നീട് മറ്റൊരു വിവാഹം കഴിച്ചുവെങ്കിലും അവരും മകളെയും കൊണ്ട് സുബ്രഹ്മണ്യനെ ഉപേക്ഷിച്ച് പോയി. പിന്നീട് തറവാട് വീട്ടില്‍ അമ്മയും സുബ്രഹ്മണ്യനും മാത്രമാണ് താമസിച്ചു വന്നത്. മൂന്നു വര്‍ഷം മുന്പ് അമ്മ മരിച്ചതോടെ സഹോദരങ്ങള്‍ സ്വത്ത് ഭാഗിക്കുന്നതിന്റെ ഭാഗമായി തറവാട് പൊളിച്ചു നീക്കി. തുടര്‍ന്ന് രണ്ടര സെന്റ് സ്ഥലത്ത് സഹോദരന്‍ കുടില്‍ കെട്ടിക്കൊടുക്കുകയായിരുനു.
ഭാര്യയും മക്കളും തിരിഞ്ഞു നോക്കാത്ത സുബ്രഹ്മണ്യന്‍ ഏക സഹോദരിയുടെ സഹായത്തിലാണ് പട്ടിണിയില്ലാതെ കഴിയുന്നത്. എന്നാല്‍ മറ്റുകാര്യങ്ങള്‍ ശ്രദ്ദിക്കാനും ചെയ്തുകൊടുക്കുവാനും ആരുമുണ്ടാവാറില്ലെന്നു അയല്‍വാസികള്‍ പറഞ്ഞു.
താലൂക്ക് ആശുപത്രി പാലിയേറ്റീവ് നഴ്സ് വി എസ് നജ്മ, വളണ്ടിയേഴ്സ് എം വി സുബൈദ, കെ എം സുല്‍ഫിയത്ത് എന്നിവര്‍ ചേര്‍ന്ന് സുബ്രമണ്യന്റെ താടിയും മുടിയും നീക്കി കുളിപ്പിച്ചു. പിന്നീട് വൃത്തിയുള്ള വസ്ത്രം ഉടുപ്പിച്ച് വീടും പരിസരവും ശുചിയാക്കിയാണ് തിരിച്ചുപോയത്.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.