mehandi new

ചാവക്കാടിന്‍റെ കച്ചേരിത്തറ കിണറിന് പൗരാണിക ശില്‍പ്പഭംഗിയോടെ പുനര്‍ജന്‍മം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചാവക്കാട് കച്ചേരിത്തറയിലെ കിണറിന് പുനര്‍ജന്‍മം. നൂറ്റാണ്ട് മുമ്പ് ബ്രീട്ടീഷ് ഭരണകാലത്ത് നീതിന്യായകച്ചേരി പ്രവര്‍ത്തിച്ചിരുന്ന ചേറ്റുവ റോഡിലെ കച്ചേരിത്തറയില്‍ ഇന്ന് അവശേഷിക്കുന്നത് ഒരു കിണര്‍മാത്രം. അന്ന് കച്ചേരിയില്‍ എത്തിയിരുന്നവരുടെയും സമീപവാസികളുടെയും ദാഹമകറ്റിയിരുന്നത് ഈ കിണറായിരുന്നു. കാലം കഴിഞ്ഞതോടെ കച്ചേരി കച്ചേരിത്തറയായും ഇവിടുത്തെ കിണര്‍ കച്ചേരിത്തറ കിണറായും അറിയപ്പെട്ടു. പന്നീടത് കുപ്പത്തൊട്ടിയായി. മാലിന്യം നിറഞ്ഞ് നശിച്ച് കൊണ്ടിരുന്ന കിണറിന് നമ്മള്‍ ചാവക്കാട്ടുകാര്‍ എന്ന ആഗോള കൂട്ടായ്മ പ്രവര്‍ത്തനം പുനര്‍ജന്മം നല്‍കുന്നു. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ ചാവക്കാട്ടുകാരനായ റിട്ട .ജസ്റ്റിസ് പി കെ ഷംസുദ്ധീന്‍ കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ എന്നിവരുടെ സാനിധ്യത്തില്‍ കിണര്‍ ചാവക്കാട്ടെ പുതുതലമുറക്കു സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ചാവക്കാടിന്റെ ചരിത്രസ്മാരകമായും കുടിവെള്ള സ്രോതസായും ഭാവിയില്‍ അറിയപ്പെടും വിധമാണ് കിണര്‍ പുനര്‍ജനിക്കുന്നത്. മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് കിണറിന്റെ നവീകരണം പൂര്‍ത്തിയാകുന്നത്. 24 മണിക്കൂറും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ടാപ്പ് ഇതിന്റെ പ്രത്യേകതയാണ്. പുറത്തുനിന്നും നോക്കിയാല്‍ മനോഹരമായ ശില്‍പ്പമെന്നേ തോന്നുകയുള്ളു. കിണറിന്‍റെ ചുറ്റുമതിലില്‍  ചാവക്കാടിന്റെ മുഖമുദ്രയായ പടിപ്പാലവും അങ്ങാടിയും വരച്ചു ചേര്‍ത്തിട്ടുണ്ട്.
ഗള്‍ഫ് നാടുകള്‍ അടക്കം വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന ചാവക്കാട്ടുകാരായ 1800 ഓളം പേരുടെ കൂട്ടായ്മയാണ് നമ്മള്‍ ചാവക്കാട്ടുകാര്‍. ചാവക്കാടിന്റെ സാസ്‌കാരിക പുരോഗതിയും നന്മയുള്ള തലമുറയുടെ വളര്‍ച്ചയും ലക്ഷ്യം വെച്ച് ഒരുവര്‍ഷം മുമ്പാണ് സാമൂഹിക മാധ്യമ കൂട്ടായ്മയായി നമ്മള്‍ ചാവക്കാട്ടുകാര്‍ ആരംഭിച്ചത്. ചാവക്കാടിന്റെ സമഗ്ര വികസന കാഴ്ചപ്പാടുകള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള മാസ്റ്റര്‍ പ്‌ളാന്‍ അധികൃതര്‍ക്ക് അടുത്തദിവസം സമര്‍പ്പിക്കും. പ്രവാസികളുടെ പുനരധിവാസത്തിനുള്ള പ്രായോഗിക പദ്ധതികള്‍ ഇതിലുണ്ടാകും. ചാവക്കാട് മേഖലയിലെ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന അമ്പത് വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള പരിശിലനം., മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂശ്യങ്ങളെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനുള്ള പദ്ധികള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കൂട്ടായ്മ ലക്ഷ്യം വെയ്ക്കുന്നു.
നവീകരിച്ച കച്ചേരിത്തറ കിണര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് ജലം അമൂല്യമാണെന്ന സന്ദേശമുയര്‍ത്തി നഗരത്തില്‍ വിദ്യാര്‍ഥികളുടെ പരേട് നടത്തും.
കൂട്ടായ്മ ചാവക്കാട് ഘടകം പ്രസിഡന്റ് എം കെ നൗഷാദലി, മറ്റു ഭാരവാഹികളായ മുഹമ്മദ് അക്ബര്‍, മുബാറക് ഇമ്പാര്‍ക്, വി സി കെ ഷാഹുല്‍, വി ടി അബൂബക്കര്‍, സാദിഖലി ഓവുങ്ങല്‍, റെന്‍ഷി രന്‍ജിത്ത് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2018/08/ckd-koottayma-press-meet.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.