പൗരത്വ ഭേദഗതിബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: പൗരത്വ ഭേദഗതി ബില്ലിനെതിരെ ചാവക്കാട് പ്രതിഷേധം ഇരമ്പി.
സംയുക്ത മഹല്ല് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചാവക്കാട് സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
അസര്‍ നമസ്‌കാരത്തിനു ശേഷം മണത്തല ഖത്തീബ് കമറുദ്ധീന്‍ ബാദുഷ തങ്ങളുടെ പ്രാര്‍ത്ഥനയോടെ മണത്തല ജുമാമസ്ജിദ് പരിസരത്ത് നിന്നും റാലിക്ക് തുടക്കം കുറിച്ചു
പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശത്തെ ആരു ചോദ്യം ചെയ്താലും അടിയറവെക്കുന്ന പ്രശ്‌നമില്ലന്ന് റാലിയിലെ മുദ്രാവാക്യങ്ങള്‍ കേന്ദ്ര ഗവര്‍മെന്റിന് മുന്നറിയിപ്പു നല്‍കി.
പ്രതിഷേധ റാലി വീക്ഷിക്കാന്‍ നൂറുകണക്കിനാളുകള്‍ ചാവക്കാട് പട്ടണത്തില്‍ തടിച്ചു കൂടി.
സമീപകാലത്ത് ചാവക്കാട് പട്ടണം കണ്ട ഏറ്റവും വലിയ പ്രതിഷേധ റാലിയാണ് നടന്നത്.
വിവിധ മത സംഘടനാ നേതാക്കളും മഹല്ല് ഭാരവാഹികളും റാലിക്ക് നേതൃത്വം നല്‍കി.
സമാപന സമ്മേളനം മണത്തല മഹല്ല് ഖത്തീബ് ഖമറുദ്ധീന്‍ ബാദുഷ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുതുവട്ടൂര്‍ ഖത്തീബ് സുലൈമാന്‍ അസ്ഹരി പ്രഭാഷണം നടത്തി.
മണത്തല ജുമാഅത്ത് പ്രസിഡന്റ് ഹിമാമുദ്ധീന്‍ റംജുസേഠ് അധ്യക്ഷത വഹിച്ചു.
വി ടി മുഹമ്മദാലി, അബ്ദു ഹാജി, ടി എസ് നിസാം, അക്ബര്‍ പെലെംപാട്ട്, ബഷീര്‍ മൗലവി, ഫിറോസ് തൈപറമ്പില്‍, നൗഷാദ് തെക്കും പുറം, തുടങ്ങിയവര്‍ സംബന്ധിച്ചു
[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/12/chavakkad-mahallu-kootaymA-rally-on-cab-ncr.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]
Comments are closed.