Header

ഗ്രാന്‍റ് കമ്മീഷനില്‍ നിന്നും അധിക തുക – നഗരസഭാ പദ്ധതികളില്‍ ഭേദഗതി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാവക്കാട് നഗരസഭക്ക് ധനകാര്യ ഗ്രാന്റ് കമ്മീഷനില്‍ നിന്നും അധിക തുകയായി ലഭിച്ച 40 ലക്ഷം രൂപ ഉള്‍പ്പെടുത്തി  പദ്ധതികള്‍ ഭേദഗതി വരുത്താന്‍ കൌണ്‍സില്‍ യോഗം ഗ്രാന്‍റായി ലഭിക്കുന്ന 39,42,948 രൂപ ഉപയോഗപ്പെടുത്തി ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളില്‍ ഉള്‍പ്പെട്ട ചാവക്കാട് താലൂക്ക് ആശുപത്രി നവീകരണത്തിന്  10 ലക്ഷം രൂപ, പ്ലാസ്റ്റിക്ക് ഷ്രെഡ്ഡിംഗ് യൂണിറ്റിന് യന്ത്രം വാങ്ങുന്നതിന്  5 ലക്ഷം രൂപ, പൊലീസ് സ്റ്റേഷന്‍ ആശുപത്രി  റോഡില്‍  കോണ്‍ക്രീറ്റ് കാന നീട്ടല്‍, കവറിംഗ് സ്ലാബ് നിര്‍മ്മാണം  എന്നിവക്ക്  9 ലക്ഷം രൂപ, പുന്ന- കോഴിക്കുളങ്ങരഅമ്പലം റോഡില്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ എന്നിങ്ങനെ ചിലവഴിക്കാനാണ് തീരുമാനം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നഗരസഭയിലെ ടാര്‍ ഉപയോഗിച്ച് നടത്തു നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് നഗരസഭ നേരിട്ട്  ബിറ്റുമിന്‍ വാങ്ങി നല്‍കുന്നതിനും തീരുമാനിച്ചു. ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ അധ്യക്ഷനായി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.