mehandi new

”ഹരിതകേരളം” പരിപാടിക്ക് ചാവക്കാട് നഗരസഭയില്‍ വിപുലമായ തുടക്കം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: ”ഹരിതകേരളം” പരിപാടിക്ക് ചാവക്കാട് നഗരസഭയില്‍ തുടക്കമായി. പ്ലാസ്റ്റിക് ഹര്‍ത്താല്‍ ഉള്‍പ്പെടെ ‘ചന്തമുള്ള ചാവക്കാട്’ പദ്ധതിയുടെ ഭാഗമായ വിവിധ പരിപാടികളോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പരിപാടിക്ക് നഗരസഭ തുടക്കമിട്ടത്.നഗരത്തിലെ കച്ചവട സ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപയോഗത്തിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍പ്പനക്ക് ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നഗരസഭ അധികൃതര്‍ കഴിഞ്ഞ ദിവസം മുതല്‍ മൈക്കില്‍ വിളിച്ചറിയിച്ചിരുന്നു. വ്യാഴാഴ്ച നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നഗരത്തിലെ കച്ചവടസ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. എവിടെ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ഉപയോഗയോഗ്യമായ പഴയ സാധനങ്ങളുടെ കൈമാറ്റത്തിനായി നഗരസഭാ ഓഫീസ് പരിസരത്ത് ഒരുക്കിയ സ്വാപ് ഷോപ് ഉദ്ഘാടനം രാവിലെ നഗരസഭാ അങ്കണത്തില്‍ നഗരസഭാ ചെയര്‍മാന്‍ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്കിനെതിരെയും മാലിന്യമുക്തമായ കേരളത്തിനും വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന പ്രതിജ്ഞ ചെയര്‍മാന്‍ ചൊല്ലിക്കൊടുത്തു.
നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, വിവിധ സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാരായ എ.സി ആനന്ദന്‍, എ.എ മഹേന്ദ്രന്‍, എം.ബി രാജലക്ഷ്മി, സഫൂറ ബക്കര്‍, കൌണ്‍സിലര്‍മാരായ എ. എച്ച്. അക്ബര്‍, ജനാര്‍ദ്ധനന്‍, വിശ്വംഭരന്‍, നസീം അബു, ഹസീന സലീം, ജോയ്‌സി ടീച്ചര്‍, ബുഷറ ലത്തീഫ്, നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി.അബ്ദുള്‍ ഹമീദ്, അബ്ദുള്‍ കലാം, ഫിറോസ് പി.തൈപറമ്പില്‍, എം.ആര്‍.ആര്‍.എം സ്‌ക്കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍, അധ്യാപകനായ ഹരിദാസ്, ചാവക്കാട് നഗരസഭാ കൃഷി ഓഫീസര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച പുനഃരുപയോഗിക്കാനാവുന്ന സാധനങ്ങള്‍ ചടങ്ങില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ മൂന്നു കുളങ്ങള്‍ ശുചീകരിച്ചു. വാര്‍ഡ് 10, 12, ഫിഷറീസ് യു.പി സ്‌ക്കൂള്‍ എന്നിവിടങ്ങളിലെ കുളങ്ങളാണ് ശുചീകരിച്ചത്. ചാവക്കാട് താലൂക്കാശുപത്രിയില്‍ ശുചീകരണ പരിപാടിയുമായി ബന്ധപ്പെട്ട് ”കൈ കഴുകൂ – രോഗങ്ങളെ അകറ്റൂ”എന്ന ക്യാമ്പയിന് തുടക്കം കുറിക്കുകയും ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.