mehandi new

വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : വികസനക്കുതിപ്പില്‍ ചാവക്കാട് നഗരസഭ. ആയുര്‍വേദ ഹോമിയോ ഡിസ്പന്‍സറികള്‍ ഇനി ഒരു കെട്ടിടത്തില്‍. ചാവക്കാട് നഗരത്തിന് വായനശാല യാഥാര്‍ത്യ മാകുന്നു. എല്ലാവര്‍ക്കും പാര്‍പ്പിടം ഭവനങ്ങള്‍ കൈമാറുന്നു.
ആയുർവേദ-ഹോമിയോ ഡിസ്‌പെൻസറിക്കും കൃഷിഭവനും വേണ്ടിയുള്ള നഗരസഭയുടെ പുത്തൻ ഇരുനില കെട്ടിടം നഗരസഭ ഓഫീസിനോട് ചേർന്ന് 60 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ ഒന്നിന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കുമെന്ന് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ പത്രസമ്മേളനത്തിൽ അറിയിച്ചു. നഗരസഭയുടെ പ്രഥമ ഉപാധ്യക്ഷൻ ആർ.കെ. ഉമ്മറിന്റെ പേരാണ് അനക്‌സ് കെട്ടിടത്തിന് നൽകുന്നത്. നഗരസഭയുടെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി മറ്റ് മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നടക്കുന്നുണ്ട്. അന്തരിച്ച സിനിമാ സംവിധായകനും ചാവക്കാട്ടുകാരനുമായ കെ.ആർ. മോഹനന്റെ നാമധേയത്തിൽ വഞ്ചിക്കടവിലെ കുട്ടികളുടെ പാർക്കിന് സമീപം നിർമിച്ച വായനശാലയുടെ ഉദ്ഘാടനമാണ് ഇതിലൊന്ന്. നഗരഹൃദയത്തിൽ ഒരു വായനശാല എന്ന ചിരകാല ആവശ്യമാണ് ഒമ്പത് ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന വായനശാലയുടെ ഉദ്ഘാടനത്തോടെ യാഥാർഥ്യമാവുന്നത്. ഡിസംബർ രണ്ടാം വാരം മന്ത്രി എ.കെ. ബാലൻ വായനശാല നാടിന് സമർപ്പിക്കും. എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ പദ്ധതിയിൽ രൂപവത്കരിച്ച ഗൃഹശ്രീ കൂട്ടായ്മ നിർമിക്കുന്ന ഭവനത്തിന്റെ ഉദ്ഘാടനമാണ് മറ്റൊരു പദ്ധതി. 22-ന് രാവിലെ 11.30-ന് നഗരസഭ 27-ാം വാർഡിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും. അങ്കണവാടിക്ക് സ്വന്തം കെട്ടിടം വേണമെന്ന നഗരസഭയിലെ പുന്ന നിവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തെ തുടർന്ന് 10 ലക്ഷം രൂപ ചെലവിൽ നിർമിച്ച അങ്കണവാടിക്കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തും. സ്വകാര്യവ്യക്തി നഗരസഭയ്ക്ക് സൗജന്യമായി നൽകിയ മൂന്ന് സെന്റ് ഭൂമിയിൽ നിർമിച്ച അങ്കണവാടി കെട്ടിടം 16-ന് വൈകീട്ട് 4.30-ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. നാടിന് സമർപ്പിക്കും. വൈസ് ചെയർപേഴ്‌സൻ മഞ്ജുഷ സുരേഷ്, സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻമാരായ എ.എ. മഹേന്ദ്രൻ, എ.സി. ആനന്ദൻ, എം.ബി. രാജലക്ഷ്മി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.