നേരം പുലർന്നപ്പോൾ നേർച്ച നഗരി ക്ലീൻ – മണത്തലയിൽ ചാവക്കാട് നഗരസഭയുടെ മാസ്സ് ക്ലീനിങ്

ചാവക്കാട് : മണത്തല ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് പള്ളി പരിസരത്തും നഗരത്തിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ചാവക്കാട് നഗരസഭയുടെ മാസ് പെർഫോമൻസ്. നേർച്ച ആഘോഷങ്ങൾ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രദേശം പൂർവ്വസ്ഥിതിയിലാക്കി നഗരസഭ ശുചിത്വ പരിപാലനത്തിൽ മാതൃകയായി.

നഗരസഭ ചെയർപേഴ്സൺ എ. എച്ച്. അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് അധ്യക്ഷത വഹിച്ചു.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ പി. യതീന്ദ്രദാസ് (വികസനകാര്യം), കെ. എച്ച്. സലാം (ആരോഗ്യം), സുബൂറ (പൊതുമരാമത്ത്), കെ. പി. രഞ്ജിത്ത് കുമാർ (വിദ്യാഭ്യാസ-കലാകായികം), 20-ാം വാർഡ് കൗൺസിലർ എം. എൻ. റൗഫ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.
നഗരസഭ ക്ലീൻ സിറ്റി മാനേജർ ബി ദിലീപ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ (ഗ്രേഡ്-1) ഷമീർ എം., മറ്റ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, നഗരസഭ ശുചീകരണ തൊഴിലാളികൾ, ഹരിതകർമ്മ സേന അംഗങ്ങൾ തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.

Comments are closed.