mehandi banner desktop

ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ് കേസിൽ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

fairy tale

ചാവക്കാട് : ആഗ്രോ നിധി ലിമിറ്റഡ് തട്ടിപ്പ് കേസിൽ മൂന്നുപേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 40ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചു 13 മുതൽ 15 ശതമാനം വരെ പലിശ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന ചാവക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ഡയറക്ടർമാരായ എടത്തിരുത്തി മംഗലാംപുല്ലി ഷാഹിർ (35) പറപ്പൂക്കര മഹാരാശരി സുരേഷ് വാസുദേവ് (55), മേത്തല ചെമ്മാലിൽ വിവേക് (36) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികൾക്ക് വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പ്രതികളെ ഊരകത്തുള്ള ആസ്പയർ ആഗ്രോ നിധി ലിമിറ്റഡിന്റെ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

planet fashion

Comments are closed.