mehandi new

പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച് ചാവക്കാട് രാജാ സ്കൂൾ കുരുന്നുകള്‍

fairy tale

ചാവക്കാട്: പഠന കാഴ്ചകളുടെ ഭാഗമായി കുട്ടികളുടെ മനസിൽ പോലീസിനോടുള്ള ഭയം ഇല്ലാതാക്കാൻ ചാവക്കാട് രാജാ സ്കൂൾ കെ ജി വിദ്യാർത്ഥികൾ ചാവക്കാട് പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് പുത്തൻ അനുഭവമാണ് പകർന്നത്. സിനിമയിലും കാർട്ടൂൺകളിലും മാത്രം കണ്ട് പരിചയമുള്ള പോലീസ് സ്റ്റേഷൻ നേരിട്ട് കാണാൻ കിട്ടിയ അവസരം കുട്ടികൾ കൗതുകത്തോടെയാണ്‌ നോക്കി കണ്ടത്. കാക്കിയോടുള്ള പേടി അൽപ്പസമയം നിശബ്ദതയ്ക്ക് വഴിയൊരുക്കിയെങ്കിലും നിമിഷങ്ങൾക്കകം പേടിയെല്ലാം പമ്പ കടന്നു.

planet fashion

പോലീസുകാർ മിഠായി വിതരണം ചെയ്ത് കുട്ടികളെ കയ്യിലെടുത്തു. ഇതോടെ പോലീസുകാരെ തൊട്ട് ഭയം മാറ്റാനും കളിചിരികളുമായി സമയം ചെലവഴിക്കാനും കുട്ടികളും തയ്യാറായി.
എസ്എച്ഒ വിമൽ വി. വി, എസ്ഐ ഫൈസൽ, എഎസ്ഐ മാരായ വേണുഗോപാൽ, സാവിത്രി, സിപിഒ ബൽകീസ് എന്നിവർ കുട്ടികളുമായി സ്റ്റേഷൻ കാര്യങ്ങളെ കുറിച്ച് സംവദിച്ചു. അധ്യാപകരായ ജാഫർ അലി എം എ, കെ കെ താഹിറ, സുമയ്യ സക്കറിയ, ഷിനു ദിലീപ്, ബിന്ദു ബി നായർ, ഷൈമ ഷാനവാസ്‌, അഫ്സീറ. ആർ. വി, ശംസിയ ആർ. വി, കൃഷ്ണ വേണി, സുമില എം വി എന്നിവർ കുട്ടികളെ അനുഗമിച്ചു.

Comments are closed.