ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികൾ

ചാവക്കാട്: ചാവക്കാട് റൈഞ്ച് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു

താമരയൂർ അൽ മദ്റസത്തുന്നൂറിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം മുഫത്തിഷ് മജീദ് മുസ്’ലിയാർ ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡന്റ് സയ്യിദ് ഹുസൈൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. റൈഞ്ച് സെക്രട്ടറി കരീം അസ്’ലമി സ്വാഗതം ആശംസിച്ചു.
അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളായി സയ്യിദ് ഹുസൈൻ സഖാഫി (പ്രസിഡന്റ്), പി. എ കരീം അസ്’ലമി (ജനറൽ സെക്രട്ടറി), സി എച്ച് ബഷീർ മുസ്’ലിയാർ (ട്രഷറർ), വൈസ് പ്രസിഡന്റുമാരായി ആർ. വി. എം ബഷീർ മൗലവി, അബൂബക്കർ മുസ്’ലിയാർ, ലബീബ് സഖാഫി, സെക്രട്ടറിമാരായി പി. ഹംസ മുസ്’ലിയാർ, അഫ്സാൻ ഹാഷിമി അകലാട്, അഷ്റഫ് അഹ്സനി പറക്കുളം എന്നിവരെ തെരഞ്ഞെടുത്തു. റിട്ടേണിംഗ് ഓഫീസർ കുഞ്ഞു മുഹമ്മദ് സഖാഫി യോഗം നിയന്ത്രിച്ചു. തുടർന്ന് നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞക്ക് ആർ. വി. എം ബഷീർ മൗലവി നേതൃത്വം നൽകി. നഹാസ് നിസാമി നന്ദി പറഞ്ഞു.

Comments are closed.