ചാവക്കാട്: വിദ്യാഭ്യാസ ഉപജില്ല സ്‌ക്കൂള്‍ കലോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ മമ്മിയൂര്‍ ലിറ്റില്‍ഫ്‌ളവര്‍ കോവന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടക്കുമെന്നു
സംഘാടകസമിതി ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 115 സക്കൂളുകളില്‍ നിന്നായി 5000 വിദ്യാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 18 വേദികളിലായാണ് കലോത്സവം അരങ്ങേറുക. അറബി, സംസ്‌കൃത കലോത്സവങ്ങളും ഇതോടൊപ്പം നടക്കും. പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കിയുള്ള ഗ്രീന്‍ പ്രോട്ടോക്കോള്‍ കലോത്സവത്തിന് എര്‍പ്പെടുത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. കലോത്സവത്തിന്റെ വിളംബരം അറിയിച്ചുള്ള ഘോഷയാത്ര നവംബര്‍ 29ന് ഉച്ചതിരിഞ്ഞ് മൂന്നിന് മമ്മിയൂര്‍ സെന്ററില്‍ നിന്ന് ആരംഭിക്കും. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ വൈകീട്ട് നാലിന് മേള ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ രണ്ടിന് നടക്കുന്ന സമാപന സമ്മേളനം കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജനറല്‍ കണ്‍വീനര്‍ സി.ഫോസി മരിയ, ചാവക്കാട് എഇഒ പി.ബി അനില്‍, പബ്ലിസിറ്റി കമ്മറ്റി ചെയര്‍മാന്‍ എ.സി ആനന്ദന്‍, എല്‍.എഫ്.സി.യു.പി ഹെഡ്മിസ്ട്രസ് സി.അന്‍സാ, പിടിഎ പ്രസിഡന്റ് ബദറുദ്ദീന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.സി സുനില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.