ചാവക്കാട് വ്യാപാരി വ്യവസായി സഹകരണ സംഘം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

ചാവക്കാട് : വ്യാപാരി വ്യവസായി സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗം ചാവക്കാട് വ്യാപാരഭവനിൽ വെച്ച് നടന്നു. അസിസ്റ്റന്റ് റെജിസ്റ്റാർ കെ.എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിണ്ടും കെ.വി വി.ഇ.എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് മായ കെ.വി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് വി. ഉസ്മാൻ സ്വാഗതം പറഞ്ഞു. സംഘം ഡയറക്ടറും ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് ആശംസപറഞ്ഞു. സെക്രട്ടറി ഷൈനി വർഗീസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.എം.എ ട്രഷറർ കെ.കെ സേതുമാധവൻ, കെ.എൻ സുധീർ, പി എം അബ്‌ദുൾ ജാഫർ, അഡ്വക്കേറ്റ് അശോകൻ തേർളി, കെ.എം ശിഹാബ്, പി എസ് അക്ബർ, ഫാദിയ ഷെഹീർ, ലജി വർഗീസ്, രതി രാജൻ എന്നിവർ സംസാരിച്ചു.

Comments are closed.