ചാവക്കാട് ഉപജില്ലാ കലോത്സവ ലോഗോ പ്രകാശനം ചെയ്തു


ചാവക്കാട് : നവംബർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സ്കൂളിൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മമ്മിയൂർ എൽ എഫ് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു.
ലോഗോ സൃഷ്ടി മത്സരത്തിൽ മുപ്പത്തിമൂന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. തൈക്കാട് അപ്പുമാഷ് മെമ്മോറിയൽ സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി എളവള്ളി ബിന്ദു ബാജി ദമ്പതികളുടെ മകൾ ഐശ്വര്യ ടി വി വരച്ച ലോഗോയാണ് 2022 ലെ ചാവക്കാട് ഉപജില്ലാ കേരളാ സ്കൂൾ കലോത്സവത്തിനു തിരഞ്ഞെടുത്തത്.
ചാവക്കാട് നഗരസഭാ ചെയർപേഴ്സൻ ശ്രീജാ പ്രശാന്ത് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ കെ മുബാറക് സ്വാഗതം ആശംസിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖലി, കൺവീനർ റോസ്ന ജേക്കബ്, സ്റ്റാണ്ടിങ് കമ്മിറ്റി ചെയർമാൻമാരായ പ്രസന്ന, ഷാഹിന സലീം, കൗൺസിലർമാരായ കെ വി സത്താർ, ബേബി ഫ്രാൻസിസ് എന്നിവർ ആശംസകൾ നേർന്നു. കൺവീനർ റോസ്ന ജേക്കബ് നന്ദി രേഖപ്പെടുത്തി

Comments are closed.