ഇനി പത്തുനാൾ – ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ഗുരുവായൂർ : നവംബർ 18 മുതൽ 21 വരെ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടക്കുന്ന ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ് പ്രകാശന കർമ്മം നിർവഹിച്ചു. ചാവക്കാട് എ.ഇ.ഒ. പി എം ജയശ്രീ അധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണ ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാളും സംഘാടക സമിതി ജനറൽ കൺവീനറുമായ ലത ടീച്ചർ സ്വാഗതം ആശംസിച്ചു.

തൊഴിയൂർ സെൻ്റ് ജോർജ്ജ് ഹയർ സെക്കൻ്ററി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഹമ്മദ് അമൻ ഹംസ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.
മീഡിയ റൂമിൻ്റെ ഉദ്ഘാടനം ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ സായിനാഥൻ മാസ്റ്റർ നിർവ്വഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ. എം ഷെഫീർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശൈലജ സുധൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബിന്ദു അജിത്ത് കുമാർ, കൗൺസിലർമാരായ അജിത ദിനേശൻ, ശോഭ ഹരിനാരായണൻ, കെ.പി.ഉദയൻ, ചാവക്കാട് ബി.പി.സി ഷൈജു മാസ്റ്റർ, അധ്യാപക കൂട്ടായ്മ ട്രഷറർ ഡിക്സൺ മാസ്റ്റർ, പബ്ലിസിറ്റി വൈസ് ചെയർമാൻ കെ.സി. സുനിൽ, ശ്രീകൃഷ്ണ സ്ക്കൂൾ അധ്യാപകനും കെ.എസ്.ടി.എ. സബ്ജില്ലാ പ്രസിഡൻ്റുമായ കെ. കെ.മനോജ് മാസ്റ്റർ, ജോയിൻ്റ് സെക്രട്ടറിമാരായ മരിയ മഞ്ജു, ഡോ. രേണുക ജ്യോതി എന്നിവർ ആശംസയർപ്പിച്ചു. പബ്ലിസിറ്റി കൺവീനർ ഷാജി നിഴൽ നന്ദി പറഞ്ഞു.

Comments are closed.