ചാവക്കാട് ഉപജില്ല വിദ്യാരംഗം സർഗോത്സവം ചാവക്കാട് ഹൈസ്‌കൂളിൽ നടന്നു

ചാവക്കാട് : വിദ്യാർത്ഥികളുടെ കലാ സാഹിത്യ അഭിരുചികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന വിദ്യാരംഗം സർഗോത്സവം ചാവക്കാട് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ പി സീന ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക പി സി ലിജ അധ്യക്ഷയായി. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ആർ രവീന്ദ്രൻ സമ്മാനദാനവും നിർവ്വഹിച്ചു. കോ- ഓർഡിനേറ്റർ സോമൻ ചെമ്പ്രേത്ത് സ്വാഗതവും നീലങ്കാവിൽ നന്ദി പറഞ്ഞു.

കഥാ രചന, കവിതാ രചന, ചിത്രരചന, കാവ്യാലാപനം, നാടൻപാട്ട്, അഭിനയം, പുസ്തകാസ്വാദനം എന്നീ ഏഴു ഇനങ്ങളിൽ ഒൻപത് വേദികളിലായി ശിൽപശാലകൾ നടത്തി. ജൂലിയറ്റ് അപ്പുകുട്ടൻ, റാഫി നിലാങ്കാവിൽ, എം എസ് പരമേശ്വരൻ, ടി ഗീത, ഷാജി നിഴൽ, ബിന്ദു പി, ഡോ രേണുക ജ്യോതി എന്നിവർ ശില്പശാലകൾ നയിച്ചു.

Comments are closed.