mehandi new

പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദക വൃന്ദത്തിന് അമൃതധാരയായി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ഗുരുവായൂര്‍ :  രാഗലയതാളവും ആലാപനശുദ്ധിയും ഇഴചേര്‍ന്ന ശബ്ദമാധുരിയോടെ ഗുരുവായൂരപ്പ സന്നിധിയില്‍ അരങ്ങേറിയ പഞ്ചരത്‌ന കീര്‍ത്തനാലാപനം ആസ്വാദക വൃന്ദത്തിന് അമൃതധാരയായി. ഒരു മണിക്കൂര്‍ നീണ്ടു നിന്ന നാദപ്രവാഹത്തിന്റെ ഏക ധാരയില്‍ ക്ഷേത്രസന്നിധി പാട്ടിന്റെ പാലാഴിയായി. ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായി ദശമി ദിവസമായ ഇന്ന് രാവിലെ ഒന്‍പതിനാണ് പഞ്ചരത്‌നകീര്‍ത്തനാലാപനം തുടങ്ങിയത്. ത്യാഗരാജസ്വാമികളുടെ പഞ്ചരത്‌നങ്ങളായ കീര്‍ത്തനങ്ങള്‍ സംഗീതമണ്ഡപത്തില്‍ തിങ്ങിനിറഞ്ഞിരുന്ന സംഗീതകുലപതികള്‍ ഒന്നിച്ചാലപിച്ചപ്പോള്‍ സദസ് ആനന്ദലഹരിയിലായി. പ്രശസ്തരായ നൂറിലധികം സംഗീതജ്ഞരാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ ചെമ്പൈസംഗീതോത്സവ വേദിയില്‍ അണിനിരന്നത്. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളില്‍ പഞ്ചരത്‌നങ്ങളായ നാട്ട-ഗൗള-ആരഭി-വരാളി-ശ്രീ എന്നീ രാഗങ്ങളിലുള്ള ജഗദാനന്ദ കാരക……ദുഡുഗുഗലന…..സാദിഞ്ചനെ….കനകനരുചിര… എന്തൊരുമഹാനുഭാവലു എന്നീ കീര്‍ത്തനങ്ങള്‍ ആലപിച്ചപ്പോള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും പരിസരത്തുമായി തിങ്ങി നിറഞ്ഞിരുന്ന ആസ്വാദകവൃന്ദം എല്ലാം മറന്നു  അതിലലിഞ്ഞു പാടി. സൗരാഷ്ട്ര രാഗത്തില്‍ ശ്രീഗണപതിം എന്ന കീര്‍ത്തനം ആലപിച്ച ശേഷമായിരുന്നു പഞ്ചര്തന കീര്‍ത്തനാലാപനം തുടങ്ങിയത്. പത്ത് മണിയോടെ പഞ്ചരത്‌നത്തിലെ അവസാനത്തിലെ ശ്രീരാഗത്തിലുള്ള എന്തരോമഹാനുഭാവലു….. എന്ന കീര്‍ത്തനം കൂടി ആലപിച്ചതോടെ ദേവസന്നിധിയില്‍ തിങ്ങിനിറഞ്ഞിരുന്ന ആസ്വാദകവൃന്ദം ഒപ്പം ചേര്‍ന്നുപാടി സംഗീതാമൃതം അനുഭവിച്ചു. മുതിര്‍ന്നവര്‍ പ്രായം പോലും മറന്ന് താളമിട്ട് കീര്‍ത്തനങ്ങള്‍ ഏറ്റു പാടി. സംഗീത കുലപതികളായ എന്‍.പി.രാമസ്വാമി, പി.ആര്‍.കുമാരകേരള വര്‍മ്മ, മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണി, ഡോ.കെ.ഓമനകുട്ടി തുടങ്ങീ 50 ഓളം പേര്‍ പഞ്ചരത്‌നം ആലപിച്ചപ്പോള്‍ തിരുവിഴ ശിവാനന്ദന്‍, തിരുവണ്ണൂര്‍ പാര്‍ത്ഥസാരഥി തുടങ്ങീ 20ഓളം പേര്‍ വയിലിനിലും തിരുവനന്തപുരം വി,സുരേന്ദ്രന്‍, ചേര്‍ത്തല എ.കെ.രാമചന്ദ്രന്‍, കുഴല്‍മന്ദം രാമകൃഷ്ണന്‍് തുടങ്ങീ 20ഓളം പേര്‍ മൃദംഗത്തിലും, തൃക്കാക്കര വൈ.എന്‍.ശാന്താറം, കടനാട് അനന്തകൃഷ്ണന്‍ എന്നിവര്‍ ഗഞ്ചിറയിലും, തിരുവനന്തപുരം വി. കാര്‍ത്തികേയന്‍, മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ ഘടത്തിലും, താമരക്കുടി ആര്‍.രാജശേഖരന്‍, പയ്യൂര്‍ ഗോവിന്ദപ്രസാദ് എന്നിവര്‍ മുഖര്‍ശംഖിലും, പത്മാ എസ്.തമ്പുരാന്‍ വീണയിലും പക്കമേളം ഒരുക്കി. ഏകാദശി ദിവസമായ നാളെ അര്‍ദ്ധരാത്രി ചെമ്പൈയുടെ അഞ്ച് ഇഷ്ടകീര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഒത്തുചേര്‍ന്ന് പാടികഴിഞ്ഞാല്‍ 15 ദിവസം നീണ്ടു നി ചെമ്പൈസംഗീതോസവത്തിന് തിരശ്ശീല വീഴും.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.