ചേറ്റുവ : ചേറ്റുവ മഹല്ലിന്റെ പ്രളയ സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മഹല്ല് നിവാസികളിൽ നിന്നും പിരിഞ്ഞുകിട്ടിയ 33500 രൂപ തൃശൂർ ജില്ലാ കളക്ടർ ഷാനവാസിനു അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്ന് മഹല്ല് ഭാരവാഹികൾ കൈമാറുകയായിരുന്നു.
മഹല്ല് പ്രസിഡന്റ് എം എസ് അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി സുബൈർ വലിയകത്ത്, ഖത്തീബ് സലീം ഫൈസി, ബാബു കൊട്ടിലിങ്ങൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.