അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ കോഴികള്‍ ചത്തു

ഗുരുവായൂര്‍: അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ എട്ട് കോഴികള്‍ ചത്തു. തൈക്കാട് വില്ലേജ് ഓഫീസനടുത്ത് ഓടാട്ട് ഗോപിനാഥന്റെ വീട്ടിലാണ് കൂട് തകര്‍ത്ത് കോഴികളെ കൊന്നിട്ടിരിക്കുന്നത്. കൂടിന് ചെറിയ ദ്വാരമുണ്ടാക്കിയാണ് ജീവി അകത്തു കടന്നിട്ടുള്ളത്. കാല്‍പാടുകളോ മറ്റു സൂചനകളോ ഇല്ല. വീട്ടുകാര്‍ രാവിലെ എണീറ്റ് നോക്കുമ്പോള്‍ കൂടിനുപുറത്ത് കോഴികള്‍ ചത്തുകിടക്കുന്നതാണ് കണ്ടത്. നാടന്‍ കോഴികര്‍ഷകനായ ഗോപിനാഥിന് പതിനഞ്ചെണ്ണമുണ്ടായിരുന്ന കോഴികളില്‍ കഴിഞ്ഞ ദിവസം വില്‍പ്പന കഴിഞ്ഞ് ബാക്കിയുണ്ടായിരുന്ന കോഴികളാണ് ചത്തത്. ചത്ത എട്ടും മുട്ടക്കോഴികളായിരുന്നു. മൂവായിരം രൂപയിലധികം നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.

Comments are closed.