mehandi new

ചാവക്കാട് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം – വ്യാജ വാര്‍ത്തകളില്‍ പരിഭ്രാന്തരായി നാട്ടുകാര്‍

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട്: കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയകളിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി വ്യത്യസ്തമായ കഥകള്‍ ദിവസവും  വാട്സ്ആപ് തുടങ്ങിയ മീഡിയകളിലൂടെ ചിലര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നാണ് പിന്നീട് സ്ഥലം പരാമര്‍ശിക്കപ്പെട്ട നാട്ടുകാര്‍ വ്യക്തമാക്കുന്നത്. വാര്‍ത്തകളുടെ നിജസ്ഥിതി അന്വേഷിക്കാതെ ഇത്തരം വോയ്സ് ക്ലിപ്പുകളും പോസ്റ്റുകളും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നു. ഇതിനിടെയാണ് ചാവക്കാട് എടക്കഴിയൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായുള്ള വോയിസ് ക്ലിപ്പുകള്‍ വാട്സ്ആപ്പിലൂടെ വ്യാപകമായി പ്രചരിച്ചത്. എടക്കഴിയൂര്‍ ആറാം കല്ലില്‍ നിന്നും മദ്രസ്സ വിദ്യാര്‍ഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയെന്നും മാന്നലാംകുന്ന് സെന്ററില്‍ നിന്നും കുട്ടി ബൈക്കുകാരന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ടെന്നും പിന്നീട് കുട്ടിയും ബന്ധുക്കളും ചാവക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്നുമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്ന വോയ്സ്ക്ളിപ്പിലെ ഒരു വാര്‍ത്ത. എടക്കഴിയൂര്‍ കാദരിയാ പള്ളിക്ക് പടിഞ്ഞാറ് ഭാഗത്ത് കറുത്ത ഒമ്നി വാനില്‍ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയും നാട്ടുകാരെ കണ്ട് കുട്ടിയെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടെന്നും, ചിലര്‍ തീരമേഖലയിലെ കാറ്റാടി കൂട്ടങ്ങല്‍ക്കിടയിലൂടെ ഓടിയെന്നും നാട്ടുകാര്‍ അവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണെന്നുമുള്ള മറ്റൊരു വോയ്സ് ക്ലിപ്പാണ് ഇന്നലെ മുതല്‍ വ്യാപകമായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു തുടങ്ങിയിട്ടുള്ളത്. ഇതോടെ ഈ മേഖലയിലെ കുടുംബങ്ങള്‍ മുഴുവന്‍ പരിഭ്രാന്തരായി. വിവരമറിഞ്ഞ് ഗള്‍ഫിലുള്ളവരുടെ മുന്നറിയിപ്പ് ഫോണുകളും വീടുകളിലേക്ക് എത്തി തുടങ്ങി.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു സംഭവവും ചാവക്കാട് വടക്കേകാട് പോലീസ് സ്റ്റെഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇത്തരം സംഭവത്തെ കുറിച്ച് പോലീസിനു ഒരറിവും ലഭിച്ചിട്ടുമില്ല. ചാവക്കാട്ഓണ്‍ലൈന്‍ അന്വേഷണത്തില്‍ എടക്കഴിയൂര്‍ ഖാദരിയാ റോഡില്‍ പടിഞ്ഞാറ് തീരദേശനിവാസികളില്‍ സംഭവം നേരിട്ട് അറിവുള്ള ആരെയും കണ്ടെത്താനും കഴിഞ്ഞില്ല. കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായ കഥകള്‍ കേള്‍ക്കുന്നുവെന്നാണ് എല്ലാവരും പറഞ്ഞത്.
ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടനെ പോലീസില്‍ അറിയിക്കുകയാണ് വേണ്ടതെന്നും നിജസ്ഥിതി അറിയാതെ സോഷ്യല്‍ മീഡിയകളിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ പിന്നീട് അപകടം വരുത്തുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.