mehandi new

ചാച്ചാജിയുടെ ഓർമ്മയിൽ ശിശുദിനം ആഘോഷിച്ചു

fairy tale

ചാവക്കാട് : രാജാ സീനിയർ സെക്കന്ററി സ്കൂളിൽ ശിശുദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രീകെജി വിദ്യാർത്ഥിനിയായ റൻസ ഷെസ്‌ലിൻ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ ഷമീം ബാവ അധ്യക്ഷത വഹിച്ചു മാനേജർ മധുസൂദനൻ തലപ്പിള്ളി ആശംസ അർപ്പിച്ചു.

planet fashion

തുടർന്ന് നടന്ന കുട്ടികളുടെ കലാപരിപാടികൾക്ക് കെ ജി കോഡിനേറ്റർ കെ കെ താഹിറ, അധ്യാപികമാരായ സുമയ്യ സക്കറിയ, ഷിനു ദിലീപ്, ബിന്ദു ബി നായർ, ഷൈമ ഷാനവാസ്‌, ആർ. വി അഫ്സീറ, ആർ. വി. ശംസിയ, കൃഷ്ണ വേണി, എം. വി. സുമില എന്നിവർ നേതൃത്വം നൽകി.

Comments are closed.