mehandi new

ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ബഹുമുഖ പ്രതിഭ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വത്വം – എം ടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

planet fashion

ഗുരുവായൂര്‍: : മലയാള സാഹിത്യ രംഗത്ത് സമഗ്ര സംഭാവനകള്‍ സമ്മാനിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ എണ്‍പതാം പിറന്നാളാഘോഷങ്ങളുടെ ഭാഗമായി ടൗണ്‍ഹാളില്‍ രണ്ട് ദിവസമായി നടന്നു വന്നിരുന്നപരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം എം.ടി. വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ബഹുമുഖ പ്രതിഭ എന്ന വാക്കിനെ അന്വര്‍ത്ഥമാക്കിയ വ്യക്തിത്വമാണ് ചൊവ്വല്ലൂരിന്റേതെന്ന് എം.ടി അഭിപ്രായപ്പെട്ടു. ആര്‍ട്ടിസ്റ്റ് നമ്പൂതിരി അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, പി.വി.ഗംഗാധരന്‍, കെ.ബി. രാജാനന്ദ്, രാധാകൃഷ്ണന്‍ കാക്കശേരി, എം.ഡി.രാജേന്ദ്രന്‍, അജിത് കൊളാടി, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, എ. വേണുഗോപാല്‍, ജനു ഗുരുവായൂര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമ – കലാ – സാംസ്‌കാരിക സദസ് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, ഇ.എം.സതീശന്‍, കെ.പി. ഷൈലജ, കെ.സി.നാരായണന്‍, പെരുവനം കുട്ടന്‍ മാരാര്‍, വി.പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനാര്‍ദ്ദനന്‍ നെടുങ്ങാടി, ഗുരുവായൂര്‍ ശശി എന്നിവരുടെ നേതൃത്വത്തില്‍ അഷ്ടപദി, പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം, കലാമണ്ഡലം രാജന്‍, ഗുരുവായൂര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം, ഗുരുവായൂര്‍ മുരളിയുടെ നേതൃത്വത്തില്‍ നാഗസ്വര കച്ചേരി,  കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, ചിറക്കല്‍ നിധീഷ് എന്നിവര്‍ അണിനിരന്ന പഞ്ചത്തായമ്പക എന്നിവ അരങ്ങേറി. കലാമണ്ഡലം ഗോപി ബാഹുകനായി അരങ്ങിലെത്തിയ നളചരിതം നാലാം ദിവസം കഥകളിയും അരങ്ങേറി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/08/GVR-Chowallur-Krishnankutty-7.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.