ചാവക്കാട്: ഗുരുവായൂരില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നടക്കുന്ന സി ഐ ടി യു തൃശൂര്‍ ജില്ല സമ്മേളനത്തിന്റെ ഭാഗമായി  പരമ്പരാഗത തൊഴില്‍ മേഖല പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ ചാവക്കാട് നടന്ന സെമിനാര്‍ മത്സ്യ-അനുബന്ധ തൊഴിലാളി യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പുല്ലുവിള സ്റ്റാന്‍ലി  ഉദ്ഘാടനം ചെയ്തു. ബീഡി -സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍, കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ, ടി ടി ശിവദാസ്, എം ആര്‍ രാധാകൃഷ്ണന്‍, ഷീജ പ്രശാന്ത്, കെ കെ മുബാറക്, കെ എച്ച് സലാം, ആര്‍ വി ഇക്ബാല്‍, വി ടി സന്ധ്യ എന്നിവര്‍ സംസാരിച്ചു. സി ഐ ടിയു ഏരിയാ സെക്രട്ടറിയും ചാവക്കാട് നഗരസഭാ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സ്വാഗതവും എന്‍ വി സോമന്‍  നന്ദിയും പറഞ്ഞു.