മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമായി മാറി – സി എച്ച് റഷീദ്

ചാവക്കാട് : ഡോളർ കള്ളക്കടത്ത് മുഖ്യമന്ത്രിയും കൂട്ടരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് നടത്തിയ പ്രതിഷേധ പ്രകടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളക്കാരുടെ താവളമായി മാറി. അഴിമതിയും കൊള്ളയുമാണ് ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നത്. കേരളത്തിലെ പ്രബുദ്ധ ജനത ജനകീയ മുന്നേറ്റത്തിനു തയ്യാർ എടുത്തു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായിയുടെ അന്ത്യം കുറിക്കുന്ന
തെരഞ്ഞെടുപ്പായിരിക്കും ഏപ്രിൽ 6 ന് നടക്കുകയെന്നും സി എച്ച് റഷീദ് പറഞ്ഞു.
യു ഡി എഫ് ചെയർമാൻ ആർ വി അബ്ദുറഹീം, കൺവീനർ കെ നവാസ്, സി എ ഗോപപ്രതാപൻ, ആർ പി ബഷീർ, പി എ ഷാഹുൽ ഹമീദ്, സി എ ജാഫർ സാദിഖ്, കെ.പി ഉമ്മർ, എ കെ അബ്ദുൽ കരീം, സലാം അകലാട്, മുഹമ്മദുണ്ണി മന്ദലാം കുന്ന്, ജലീൽ വലിയകത്ത്, എ എ മജീദ്, കെ കെ ഹംസക്കുട്ടി, പി കെ അബൂബക്കർ, കെ വി അബ്ദുൽ ഖാദർ, ലത്തീഫ് പാലയൂർ, ഫൈസൽ കാന്നാം പുള്ളി, എ എച് ആബിദ്, എം സി മുസ്തഫ, ഷാനവാസ് തിരുവത്ര, തോമസ് ചിറമ്മൽ, ഒ കെ ആർ മണികണ്ഡൻ, എച്ച് എം നൗഫൽ, കെ ജെ ചാക്കോ, കെ എം ഷിഹാബ്, എൻ ആർ ഗഫൂർ, ഹസീന താജുദ്ധീൻ, മിസ്രിയ്യ മുസ്താഖലി എന്നിവർ സംബന്ധിച്ചു.

Comments are closed.