Header

ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടം – കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനോരുങ്ങി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : തീരദേശപോലീസ് സേ്റ്റഷന്‍ ഉദ്ഘാടനത്തിന് തിയ്യതി തിരുമാനിച്ച് സ്വാഗതസംഘവും രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും ഉദ്ഘാടനത്തിന് സേ്റ്റഷന്‍ കെട്ടിടം തന്നെ ഉണ്ടാകുമോയെന്ന ആശങ്ക ശക്തമായി. ഇന്നലെ സ്വാഗതസംഘം രൂപികരിക്കുന്ന യോഗത്തിനെത്തിയ ജനപ്രതിനിധികളും, പൊതു പ്രവര്‍ത്തകരും, ഉദ്യോഗസ്ഥരും കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ്. സേ്റ്റഷന്റെ പിറകുവശത്ത് സെപ്റ്റിക്ക് ടാങ്കിന്റെ ഒരുഭാഗം പുഴയെടുത്തുപോയി. മറ്റേ ഭാഗം ഏതുനിമിഷവും പുഴ കവരുമെന്ന അവസ്ഥയിലാണ്. കെട്ടിടത്തിന്റെ തറക്കുള്ളിലേയ്ക്ക് വെള്ളം അടിച്ചു കയറി മണ്ണൊലിച്ചുതുടങ്ങി. മഴ കനത്ത് പുഴയില്‍ വെള്ളമുയര്‍ന്നാല്‍ നിമിഷവേഗത്തില്‍ കെട്ടിടം തകര്‍ന്നുവീഴുമെന്ന ആശങ്ക ഏവരും പങ്കുവെച്ചു. ഉദ്ഘാടനത്തിനുമുമ്പ് കെട്ടിടം തകര്‍ന്നില്ലെങ്കിലും ഏതുനിമിഷവും തകര്‍ന്നെക്കാവുന്ന കെട്ടിടത്തില്‍ ജീവന്‍ പണയം വെച്ച് ജോലി ചെയ്യാനാകില്ലെന്ന് പോലീസുകാര്‍ മേലധികാരികളെ ധരിപ്പിച്ചു കഴിഞ്ഞു. സ്വാഗതസംഘ രൂപീകരണയോഗത്തില്‍ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക പലരും പറഞ്ഞെങ്കിലും ആരും അത് കാര്യമായെടുത്തിട്ടില്ല.
ഇതിനു പുറമെ കെട്ടിടത്തിന്റെ പിറകുവശത്തെ ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്ത നിലയിലാണ്. തീരദേശപോലീസ് സേ്റ്റഷന്റെ പ്രധാന സഞ്ചാരവാഹനമായ സ്പീഡ് ബോട്ടുകള്‍ കെട്ടിയിടാന്‍ ബോട്ട്ജെട്ടി എന്നൊരു സംവിധാനം ഇവിടെ ഉണ്ടാക്കിയിട്ടില്ല.
സ്വകാര്യവ്യക്തി സംഭാവനയായി നല്‍കിയ 10 സെന്റ് സ്ഥലത്താണ് തീരദേശ പോലീസ് സേ്റ്റഷനുവേണ്ടി കെട്ടിടം നിര്‍മ്മിച്ചത്. മൂന്നു വര്‍ഷം മുമ്പ് തിരുമാനം കൈകൊണ്ട് പണിയാരംഭിച്ച കെട്ടിടം രണ്ട് വര്‍ഷമായി ഉദ്ഘാടനത്തിന് തയ്യാറായി കിടക്കുകയാണ്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്തും , പുതിയസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും നിരവധി തവണ ഉദ്ഘാടനത്തിന് ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ ജൂണില്‍ അന്നത്തെ ജില്ലാസൂപ്രണ്ട് ആര്‍ നിശാന്തിനി സ്ഥലം സന്ദര്‍ശിച്ച് കെട്ടിടത്തിന് സുരക്ഷിതഭിത്തി കെട്ടാന്‍ ഹാര്‍ബര്‍വകുപ്പിനോടും ഇറിഗേഷന്‍ വകുപ്പിനോടും നിര്‍ദേശിച്ചിരുന്നു. ഒരുവര്‍ഷം മുമ്പ് ഇതുചെയ്തിരുന്നെങ്കില്‍ ഇത്രയും അപകടം ഉണ്ടാകുമായിരുന്നില്ലെന്ന് പൊതുപ്രവര്‍ത്തകര്‍ പറഞ്ഞു. മൂന്നു കൊല്ലം മുമ്പ് കെട്ടിടം പണിയുമ്പോള്‍ പുഴഭാഗം വളരെ ഇറങ്ങിയ നിലയിലായിരുന്നു. സൗജന്യമായി കിട്ടിയ സ്ഥലത്ത് പുഴയില്‍നിന്നും വടക്കോട്ട് നല്ലപോലെ മാറിയാണ് കെട്ടിട നിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കിയത്. ശാസ്ത്രീയമായി പഠനം നടത്താതെ കോടിയോളം രൂപ ചെലവഴിച്ചു നിര്‍മ്മിച്ച കെട്ടിടം തകര്‍ച്ചയെ നേരിടുമെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
പഞ്ചായത്ത് റോഡ് കഴിഞ്ഞുള്ള വഴിക്കുള്ള സ്ഥലം സ്വകാര്യ വ്യക്തികളുടെ കൈവശമാണ്. ഇവരില്‍ പലരും സേ്റ്റഷനിലേയ്ക്കുള്ള വഴി നല്‍കാന്‍ തയ്യാറായിട്ടില്ല. സ്റ്റേഷനിലേയ്ക്ക് പാസായ സ്പീഡ് ബോട്ടുകളും മറ്റുസാമഗ്രികളും അഴിക്കോട് തീരദേശ പോലീസ് സേ്റ്റഷനില്‍ വിശ്രമിക്കുകയാണ്. ഒരു സിഐ, രണ്ട് എസ് ഐ, 29 സിവില്‍ പോലീസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സേ്റ്റഷനിലേയ്ക്ക് നിയമിച്ചിട്ടുള്ളത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.