Header

ചാവക്കാട് എസ് ഐ രമേശ്‌ പരാതി കീറിയെറിഞ്ഞെന്നാരോപിച്ച് യുവാവിന്‍റെ പരാതി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : പരാതിയുമായെത്തിയ യുവാവിനെ എതിർകക്ഷിയുടെ മുന്നിൽ വെച്ച് എസ്‌.ഐ ചീത്ത വിളിക്കുകയും പരാതി കീറി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും ആരോപണം. ചാവക്കാട് എസ്‌ഐ എം.കെ. രമേഷിനെതിരെയാണ് മണത്തല ബീച്ചിൽ തെരുവത്ത് പുത്തൻകടപ്പുറത്ത് മുഹമ്മദ് അലി ഷിഹാബിന്റെ പരാതി.
തന്റെ ഉടമസ്ഥതയിലുള്ള കാർ അഞ്ചങ്ങാടി സ്വദേശി ഹാരിസിന് വിവാഹാവശ്യത്തിന് നൽകിയിരുന്നു. ഇയാളിൽ നിന്നും കാർ അപകടത്തിൽപ്പെടുകയും തുടർന്ന് ഒത്തുതീർപ്പ് ചർച്ചയിൽ കാറിന്റെ കേടുപാടുകൾ തീർക്കുന്നതിന് 84,000 രൂപ നൽകാമെന്ന് ഹാരിസ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ തുക നൽകുന്ന കാര്യത്തെ ചൊല്ലി വീണ്ടും തർക്കമുണ്ടായതോടെ ഹാരിസിന്റെ സഹോദരൻ തന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടർ തടഞ്ഞുനിറുത്തി ഇരുമ്പു വടികൊണ്ട് അടിക്കുകയും സ്‌കൂട്ടർ കേടുവരുത്തുകയും ചെയ്തതായി ഷിഹാബ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിൽ പരാതി നൽകുന്നതിനായി സ്റ്റേഷനിൽ എത്തിയപ്പോൾ എസ്‌ഐ തന്റെ പരാതി കീറി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ആരോപണം. കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഷിഹാബ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തി എസ്‌ഐക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലയിന്റ് അതോറിറ്റി തുടങ്ങിയവർക്ക് പരാതി നൽകിയതായി ഷിഹാബ് പറഞ്ഞു. ഷജീർ അലി, ഷാക്കിർ കൊട്ടിലിങ്ങൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.