ഗുരുവായൂര്‍: ഗുരുവായൂരിലെ മാധ്യമകൂട്ടായ്മയായ പ്രസ്സ്‌ഫോറത്തിന്റെ സ്ഥാപകാംഗവും, ഗുരുവായൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാനും, വര്‍ത്തമാനം ദിനപത്രത്തിന്റെ ഗുരുവായൂരിലെ പ്രാദേശിക ലേഖകനുമായ സുരേഷ്‌വാര്യര്‍ക്ക് ഗുരുവായൂര്‍ പൗരാവലി കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. രാവിലെ ഏഴുമണിയ്ക്ക് ഗുരുവായൂര്‍ നഗരസഭയില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ പ്രസ്സ്‌ഫോറത്തിനുവേണ്ടി പ്രസിഡണ്ട് ലിജിത് തരകന്‍, പ്രസ്സ്‌ക്ലബ്ബിനുവേണ്ടി ആര്‍. ജയകുമാര്‍, നഗരസഭയ്ക്ക് വേണ്ടി ചെയര്‍പേഴ്‌സണ്‍ എം. രതി, നഗരസഭ സെക്രട്ടറി എ.എസ്. ശ്രീകാന്ത് കൂടാതെ ഗുരുവായൂരിലെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌ക്കാരിക മണ്ഡലത്തിലെ പ്രമുഖരും പുഷ്പചക്രം അര്‍പ്പിച്ചു.

ഗുരുവായൂരിന്റെ വികസന വഴിയിലെ നിറസാന്നിധ്യമായ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ മുന്‍ മന്ത്രിമാരായ മാത്യു ടി. തോമസ്, ജോസ്‌തെറ്റയില്‍, എം.എല്‍.എമാരായ കെ.വി. അബ്ദുള്‍ഖാദര്‍, ഗീതഗോപി, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ് ഓട്ടോ കാസ്റ്റ് ചെയര്‍മാന്‍ പ്രദീപ്കുമാര്‍, ദേവസ്വം ഭരണ സമിതി അംഗങ്ങള്‍ ആയ അജിത്‌, കെ വി ഷാജി, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം എം കെ രമേഷ് കുമാര്‍ തുടങ്ങിയവരും എത്തിയിരുന്നു.
പൊതുദര്‍ശനത്തിനുശേഷം പത്തുമണിയോടെ വാര്യരുടെ മൃതദേഹം സ്വവസതിയിലെത്തിച്ച് ചടങ്ങുകള്‍ക്ക് ശേഷം ഗുരുവായൂര്‍ നഗരസഭ വാതക ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. തുടര്‍ന്ന്‍ ഗുരുവായൂര്‍ നഗരസഭ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ എം. രതിടീച്ചറുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന അനുശോചനയോഗം, കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മുന്‍ എം എല്‍ എ പി ടി കുഞ്ഞുമുഹമ്മദ്, ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്‌, ജനത ദള്‍ ജില്ല പ്രസിഡന്‍റ് പി ടി അഷറഫ്, വിവിധ കക്ഷി നേതാക്കള്‍ ആയ എം കൃഷ്ണദാസ്‌, ആര്‍ വി അബ്ദു റഹിം, ഇ പി സുരേഷ്, ജേക്കബ്, ബാലന്‍ വാറനാട്ട്, പി ഐ സൈമണ്‍, പി കെ സൈതാലി കുട്ടി, ഇക്ബാല്‍, മാധ്യമ പ്രവര്‍ത്തക സംഘടന നേതാക്കളായ ലിജിത് തരകന്‍, വി പി ഉണ്ണികൃഷ്ണന്‍ ,കൌണ്‍സിലര്‍മാരായ ടി ടി ശിവദാസന്‍, എ ടി ഹംസ, ശൈലജ ദേവന്‍, ബാബു ആളൂര്‍, കെ പി വിനോദ്, പി എസ് രാജന്‍, വ്യാപാരി നേതാവ് സി ഡി ജോണ്‍സണ്‍ എന്നിവര്‍ സംസരിച്ചു.
അകാലത്തില്‍ വിടവാങ്ങിയ സഹ പ്രവര്‍ത്തകന് സ്മാരകമായി നിര്‍മാണത്തില്‍ ഇരിക്കുന്നതോ അല്ലെങ്കില്‍ പുതിയ പദ്ധതിക്കോ അദ്ദേഹത്തിന്‍റെ പേരിടണമെന്ന് യോഗത്തില്‍ സ്വാഗതം പറഞ്ഞ വൈസ് ചെയര്‍മാന്‍ അഭിലാഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.