വിമതരെ പുറത്താക്കി കോൺഗ്രസ്

പുന്നയൂർക്കുളം: പുന്നയൂർക്കുളം പഞ്ചായത്തിൽ അണ്ടത്തോട് 20-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ സ്ഥാനാർഥിയെ നിർത്തുകയും ഇവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത 4 പേരെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി. അണ്ടത്തോട് മുസ്തഫ സി. യു, സക്കീർ ഹുസൈൻ, അനസ് എ. എച്ച്, നൗഫൽ സി. എം എന്നിവരെ തൃശൂർ ഡിസിസി നിർദേശം പ്രകാരം പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി പി ബാബു അറിയിച്ചു.


Comments are closed.