ഗ്രൂപ്പ്‌പോര്; വാർഡ് 7 ൽ കോൺഗ്രസ്സിനു സ്ഥാനാർത്ഥിയില്ല- ഔദ്യോഗിക സ്ഥാനാർത്ഥി പത്രിക പിൻവലിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭ വാർഡ് 7 ൽ യുഡിഎഫിന് ഔദ്യോഗിക സ്ഥാനാർത്ഥിയില്ല. ഡിസിസി നിർദേശിച്ച് കൈപ്പത്തി ചിഹ്നത്തിൽ നിർത്തിയ രജിത സ്വമേധയാ പത്രിക പിൻവലിച്ചതോടെയാണ് വാർഡ് 7 ൽ കോൺഗ്രസിന് സ്ഥാനാർത്ഥി ഇല്ലാതായത്. എന്നാൽ ഡമ്മി സ്ഥാനാർഥിയായാണ് താൻ നിന്നതെന്നാണ് രജിത പറയുന്നത്. പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞതോടെ റിബലുകളായി രംഗത്ത് വന്ന മുൻ കൗൺസിലർ ബേബി ഫ്രാൻസിസും കോണ്ഗ്രസ്സ് പ്രവർത്തകയായ ഷോബി ഫ്രാൻസിസുമാണ് നിലവിൽ മത്സരംഗത്തുള്ളത്.

കഴിഞ്ഞ തവണ വാർഡ് 8 ലായിരുന്ന ഇരുവരും വാർഡ് വിഭജനത്തെ തുടർന്ന് വാർഡ് 7 ലേക്ക് ചേർക്കപ്പെടുകയായിരുന്നു. കോണ്ഗ്രസ് പ്രവർത്തകരായ റിബലുകളിൽ ഏതെങ്കിലും ഒരാളെ പിന്തുണക്കുക മാത്രമാണ് യു ഡി എഫ് നേതൃത്വത്തിന് മുന്നിലുള്ള ഏക പോംവഴി. കഴിഞ്ഞ തവണ വാർഡ് 8 ലെ കോൺഗ്രസ്സ് സ്ഥാനാർഥിയായ ബേബി ഫ്രാൻസിസിനെതിരെ റിബലായി ഷിബു ഫ്രാൻസിസ് മത്സര രംഗത്തുണ്ടായിരുന്നു. അന്ന് ഷിബു ഫ്രാൻസിസ് 117 വോട്ട് നേടിയിരുന്നു. 250 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബേബി ഫ്രാൻസിസ് ചാവക്കാട് നഗരസഭ കൗൺസിലിൽ എത്തിയത്.

Comments are closed.