നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് മേഖല പദയാത്രകൾക്ക് തുടക്കമായി
ബ്ലാങ്ങാട് : ചാവക്കാട് നഗരസഭയുടെ ദുർഭരണത്തിനെതിരെയും അഴിമതിക്കെതിരെയും ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബഹുജനമാർച്ചിന്റെ മുന്നോടിയായി നടക്കുന്ന മേഖല പദയാത്രകൾക്ക് തുടക്കം കുറിച്ചു. മണത്തല മേഖല കോൺഗ്രസ്സ് കമ്മറ്റി പ്രസിഡൻ്റ് അശോകൻ തേർളി നയിക്കുന്ന മണത്തല മേഖല പദയാത്ര ബ്ലാങ്ങാട് ബീച്ചിൽസമാപിച്ചു. ഇന്ന് രാവിലെ മണത്തല ബേബി റോഡ് തച്ചടി സ്റ്റോപിൽ നിന്നാണ് പദയാത്ര ആരംഭിച്ചത്. സമാപന സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഡോ. സോയ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് കെ. വി. സത്താർ, പി. വി ബദറുദ്ധീൻ, ബേബി ഫ്രാൻസീസ്, അനീഷ് പാലയൂർ, കെ. എച്ച്. ഷാഹുൽഹമീദ്, എച്ച്. എം. നൗഫൽ, എം. എസ്. ശിവദാസ്, പി.കെ കബീർ, ആർ കെ നൗഷാദ്, അനിത ശിവൻ, ഷൈല നാസർ തുടങ്ങിയവർ പങ്കെടുത്തു.
ഈസ്റ്റ് മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ വി സത്താർ നയിക്കുന്ന മോചനയാത്ര വൻ വിജയമാക്കാൻ പതിമൂന്നാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി യോഗം തീരുമാനിച്ചു.
Comments are closed.