mehandi banner desktop
Chavakkad online

കണ്‍സോള്‍ നൂറാം സാന്ത്വന സംഗമം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നിര്‍ധനര്‍ക്കുള്ള നൂറാം മാസത്തെ ഡയാലിസിസ് കൂപ്പണ്‍ വിതരണം സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. എല്ലാ മാസവും തിരഞ്ഞെടുത്ത രോഗികള്‍ക്കായി ഡയാലിസിസ് സഹായം നല്‍കുന്ന സംഘടനയുടെ സേവന സന്നദ്ധത അഭിനന്ദിക്കപ്പെടേണ്ടതാണെന്ന് എം.പി. കൂട്ടിച്ചേര്‍ത്തു. രോഗികളും കുടുംബാംഗങ്ങളും പങ്കെടുത്ത സാന്ത്വനസംഗമവും സ്‌നേഹോപഹാരം സമര്‍പ്പണവും ഇതോടൊപ്പം നടന്നു. കണ്‍സോള്‍ പ്രസിഡന്റ് കാസിം പൊന്നറ അധ്യക്ഷനായി. കണ്‍സോള്‍ സഹായനിധിയിലേക്ക് ഒരുമ ഒരുമനയൂരിന് വേണ്ടി പി.എം. താഹിര്‍, ഷാ കുടുംബത്തിന് വേണ്ടി പി.വി. അബ്ദുള്‍ മജീദ്, കുട്ടിയകത്ത് കുടുംബത്തിന് വേണ്ടി കെ.എം. ജമാല്‍, അലി കുടുംബത്തിന് വേണ്ടി അലി ഫരീദ്, ചേലോട്ടുങ്ങല്‍ കുടുംബത്തിന് വേണ്ടി മുഹമ്മദ്, കണ്ണാട്ട് കുടുംബത്തിനായി ജാഫര്‍, കാനാംപുള്ളി കുടുംബത്തിനായി ഫൈസല്‍, തെക്കുംപുറം കുടുംബത്തിന് വേണ്ടി യുസഫ്, കുടുംബ കൂട്ടായ്മക്കു വേണ്ടി റെന്‍ഷി രഞ്ജിത്ത് എന്നിവര്‍ നല്‍കിയ സംഭാവനകള്‍ ട്രസ്റ്റിനായി സി.എന്‍. ജയദേവന്‍ എം.പി. ഏറ്റുവാങ്ങി. സി.എം. ജനീഷ്, വി.എം. സുകുമാരന്‍, എം.കെ. നൗഷാദ് അലി, പി.വി. അബ്ദു, സി.കെ. ഹക്കിം ഇമ്പാര്‍ക്ക് എന്നിവര്‍ പ്രസംഗിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.