mehandi new

കണ്‍സ്യൂമര്‍ ഫെഡിന്റെ റമദാന്‍ സഹകരണവിപണികള്‍ക്ക് തുടക്കമായി

fairy tale

ചാവക്കാട്: കണ്‍സ്യൂമര്‍ ഫെഡിന്റെ റമദാന്‍ സഹകരണവിപണികള്‍ക്ക് തുടക്കമായി. റമദാന്‍ വിപണിയുടെ സംസ്ഥാന തല ഉദ്ഘാടനം ചാവക്കാട് നഗരസഭാ ഹാളില്‍ സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. സംസ്ഥാനത്ത് തിങ്കളാഴ്ച്ച മുതല്‍ ജൂലൈ 5വരെയാണ് വിപണി നടക്കുക. 231 ത്രിവേണി സ്റ്റോറുകള്‍, 771 ഫെഡറേഷന്‍ നേരിട്ടുനടത്തുന്ന നന്മ സ്റ്റോറുകള്‍, 601 സര്‍വ്വീസ് സഹകരണ സംഘങ്ങള്‍ അടക്കം 2000 വിപണിനകേന്ദ്രങ്ങള്‍വഴിയാണ് സംസ്ഥാനത്ത് റമദാന്‍ വിപണി നടത്തുക. ജയ, കുറുവ അരി കിലോഗ്രാമിന് 25 രൂപയ്ക്കും മട്ടയരി 24 രൂപയ്ക്കും പച്ചരി 23 രൂപയ്ക്കും ഇവിടെ ലഭിക്കും. പഞ്ചസാര– 22, ചെറുപയര്‍– 74, വന്‍കടല– 43, ഉഴുന്ന്– 66, വന്‍പയര്‍– 45, തുവരപ്പരിപ്പ് – 65, മുളക്– 75, മല്ലി– 92, വെളിച്ചെണ്ണ– 88 എന്നിങ്ങനെ വിലയിലാണ് റമദാന്‍ വിപണിയില്‍ ലഭ്യമാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ആദ്യവില്‍പനയും മന്ത്രിനിര്‍വ്വഹിച്ചു.
കെ വി അബ്ദുള്‍ഖാദര്‍ എം എല്‍ എ അധ്യ.ക്ഷനായി. ചാവക്കാട് നഗരസഭാ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി എം മുജീബ്, കെ വി അശോകന്‍, കെ ജെ ചാക്കോ, കണ്‍സ്യൂമര്‍ ഫെഡ് അഡ്മിനിസ്‌ട്രേറ്റര്‍ സി ജയശ്രി എന്നിവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ ഫെഡ് എം ഡി ഡോ.എസ് രത്നാകരന്‍ സ്വാഗതവും സി പ്രകാശ് നന്ദിയും പറഞ്ഞു.

Macare health second

Comments are closed.