ചാവക്കാട് : ദേശീയപാതയില്‍ ചേറ്റുവ ടോളിന് സമീപം ഡിവൈഡറില്‍ തട്ടി നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. എറണാകുളത്തുനിന്ന് ചങ്ങരംകുളത്തേക്ക് ടൈല്‍സ് കയറ്റിപ്പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചോടെ ഡിവൈഡറില്‍ കയറി മറിഞ്ഞത്. അപകടത്തില്‍ നിസ്സാര പരിക്കേറ്റ ലോറിഡ്രൈവര്‍ ബിബിന്‍ ജേക്കബിനെ ആസ്‌കിഡന്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകര്‍ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ടോള്‍ ബൂത്ത് നിര്‍ത്തലാക്കിയിട്ടും ഇപ്പോഴും നിലകൊള്ളുന്ന ഡിവൈഡറില്‍ അകലെനിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് കാണുന്നവിധം റിഫ്‌ളക്ടര്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.