ഗുരുവായൂര്‍ : കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ല കണ്‍വെന്‍ഷന്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.ജി. ഡേവിസ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രെട്ടറി കെ.വി.അബ്ദുള്‍ ഹമീദ് മുഖ്യാതിഥിയായിരുന്നു. എന്‍.വി.അജയ് കുമാര്‍, ഷാജി ചേവരമ്പലം, ഭാസ്‌കരന്‍ വടക്കൂട്ട് തുടങ്ങിയവര്‍ സംസാരിച്ചു.