പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്ത നടപടി സബ്‌കോടതി ശരിവെച്ചു
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഗുരുവായൂര്‍ പാര്‍ഥസാരഥിക്ഷേത്രം മലബാര്‍ ദേവസ്വംബോര്‍ഡ് ഏറ്റെടുത്ത നടപടി ചാവക്കാട് സബ്‌കോടതി ശരിവെച്ചു. ക്ഷേത്രം ഭരണം നിലവിലെ ഭരണസമിതിക്ക് തിരിച്ചേല്‍പ്പിക്കേണ്ടതിന്റെയോ കമ്മീഷണറെ നിയോഗിക്കേണ്ടതിന്റെയോ സാഹചര്യമില്ലെന്നു കോടതി വ്യക്തമാക്കി. മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്ത നടപടി ചോദ്യം ചെയ്തും ക്ഷേത്രഭരണം തിരിച്ചേല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രഭരണസംഘം ബോധിപ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഗസറ്റ് വിഞ്ജാപനം അനുസരിച്ചാണ് ക്ഷേത്രഭരണം ഏറ്റെടുക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എത്തിയത്. എന്നാല്‍ ഇത് നിയമാനുസൃതമല്ലെന്നും ക്ഷേത്രഭരണം നിലവിലെ ഭരണസമിതിക്കാണെന്നും ബോര്‍ഡിന്റെ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിലവിലെ ഭരണസമിതി സബ്‌കോടതി മുമ്പാകെ ഇഞ്ചക്ഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാണ് കോടതി വെള്ളിയാഴ്ച തള്ളിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി കെ.ബി.സുനില്‍കുമാര്‍, കെ ആര്‍ രജിത്ത് കുമാര്‍ എന്നിവരും ക്ഷേത്രം ജീവനക്കാര്‍ക്ക് വേണ്ടി കെ എസ് ബിനോയ്, എക്‌സിക്യുട്ടീവ് ഓഫീസര്‍ക്കുവേണ്ടി രഞ്ജിത്ത്, വി.ബി. പ്രിയദര്‍ശിനി എന്നിവരും ഹാജരായി.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.