ചാവക്കാട് : കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും എത്തിയ യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ. കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു പേരെ കഴിഞ്ഞ ദിവസങ്ങളിലായി ഡിസ്ചാർജ് ചെയ്തിരുന്നു.
ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ്‌ ചെയ്ത രോഗി തനിക്ക് കൊറോണയില്ലെന്നു പറഞ്ഞു സഹകരിക്കാതെ ബഹളം വെച്ചത് ആരോഗ്യവിഭാഗം പ്രവർത്തകർക്ക് തലവേദന സൃഷ്ടിച്ചിരുന്നു.