mehandi new

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് – ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു

fairy tale

ചാവക്കാട് : : കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്നതിന് ചാവക്കാട് മേഖലയിൽ നാലു സ്ഥാപനങ്ങൾ ഏറ്റെടുത്തു. നാലു സ്ഥാപനങ്ങളിലുമായി 850 രോഗികളെ പ്രവേശിപ്പിക്കാൻ സാധിക്കും.

planet fashion

ഗുരുവായൂർ ശിക്ഷക് സദൻ (100), പുന്നയൂർ സിംഗപ്പൂർ പാലസ് (250), വടക്കേക്കാട് ടിഎംകെ (200), ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്എസ്എസ് (300) എന്നീ സ്ഥാപനങ്ങളാണ് ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുത്തത്. നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതെ കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സ്ഥാപിക്കുന്നത്.

ഇതിനു പുറമേ റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ചൂണ്ടൽ ഗാഗുൽത്താ ധ്യാനകേന്ദ്രം, ഗുരുവായൂർ എൽ .എഫ് കോളേജ്, വടക്കേക്കാട് ഐ.സി.എ സ്കൂൾ എന്നിവയും ഏറ്റെടുത്തു.

വയോജനങ്ങളുടേയും അനുബന്ധ രോഗങ്ങൾ ഉള്ളവരുടേയും ചികിത്സാ സൗകര്യം ഉറപ്പു വരുത്തുന്നതിനാണ് റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ. ഇപ്പോൾ ഏറ്റെടുത്ത കെട്ടിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ നേതൃത്വം നൽകുന്ന മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കും. ഇവയുടെ ദൈനംദിന നടത്തിപ്പിനായി സർക്കാർ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

പോർക്കുളം പി.എസ്.എൻ ഡൻ്റൽ കോളേജ് (270), കടങ്ങോട് തേജസ് എൻജിനീയറിങ് കോളേജ് (160), കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാൾ (60), വേലൂർ വിദ്യ എഞ്ചിനീയറിംഗ് കോളേജ് (500), കടവല്ലൂർ അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ (500) ഉൾപ്പെടെ ജില്ലയിൽ 19 കെട്ടിടങ്ങൾ ദുരന്ത നിവാരണ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. 5000 ബെഡുകൾക്കുള്ള സൗകര്യമാണ് 19 സ്ഥാപനങ്ങളിലായി ജില്ലാ ഭരണകൂടം ഒരുക്കുന്നത്.

Jan oushadi muthuvatur

Comments are closed.