mehandi new

കോവിഡ് വ്യാപനം – ചാവക്കാട്ടെ വഴിയോര കച്ചവടം നിർത്തലാക്കി

fairy tale

ചാവക്കാട് : കോവിഡ് വ്യാപനം നിയന്ത്രിക്കുവാനുള്ള നടപടികളുടെ ഭാഗമായി ചാവക്കാട് നഗര പ്രദേശങ്ങളിലെ വഴിയോര കച്ചവടം നിർത്തലാക്കി. ജില്ലയിലെ തദ്ദേശ സ്വയംഭരണ മേധാവികളുമായും ജില്ലാ പോലീസ് മേധാവിയും മറ്റു ജില്ലാതല ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ ഓൺലൈൻ ചർച്ചയുടെ അടിസ്ഥാനത്തിൽ കളക്ടർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് നടപടി.

planet fashion

കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനാൽ കച്ചവടം നിർത്താൻ അധികൃതർ ഇന്ന് ആവശ്യപ്പെട്ടതായി കച്ചവടക്കാർ പറഞ്ഞു.

മത്സ്യ വിപണനം നിർത്തലാക്കൽ, ഓട്ടോറിക്ഷകൾക്ക് കാബിൻ തിരിക്കൽ, വഴിയോരക്കച്ചവടം നിർത്തലാക്കൽ ഉൾപ്പെടെ 24 ഇന നിർദേശങ്ങളാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്.

Jan oushadi muthuvatur

Comments are closed.