ക്ഷേത്രവിശ്വാസത്തിന്റെ മറവില്‍ ആര്‍.എസ്.എസ്. തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുന്നു – ബിനോയ് വിശ്വം
ഗുരുവായൂര്‍ : ക്ഷേത്രവിശ്വാസത്തിന്റെ മറവില്‍ ആര്‍.എസ്.എസ്. തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ.ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ക്ഷേത്രവിശ്വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും കൂട്ടിയിണക്കുന്നത് മതവും ദൈവവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവും ദൈവവും നേരിടുന്ന വെല്ലുവിളി ഭൗതിക വാദികളുടെ ഭാഗത്ത് നിന്നല്ല മറിച്ച് ദൈവത്തിന്റെയും മതത്തിന്റേയും പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കുവരില്‍ നിന്നാണെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അഗം ബിനോയ് വിശ്വം. വര്‍ഗീതയില്‍ നിന്ന് മാനവികതയിലേക്ക് എന്ന സന്ദേശം ഉയര്‍ത്തി സി.പി.ഐ സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹവും സാഹോദര്യവുമല്ലാതെ ചത്ത പശുവിന്റെ തോലെടുത്ത പാവപ്പെട്ട മനുഷ്യന്റെ തോലുരിയണമെന്നു പഠിപ്പിച്ച ദൈവം ഏതാണെന്നും അദ്ദേഹം ചോദിച്ചു. സി.പി.ഐ ജില്ല കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറെനടയില്‍ നടന്ന ചടങ്ങില്‍ ജില്ല സെക്രട്ടറി കെ.കെ വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ചിന്തകന്‍ ഡോ.സുനില്‍ പി ഇളയിടം, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി, കെ.കെ. സുധീരന്‍, അഡ്വ പി മുഹമ്മദ് ബഷീര്‍, പി ബാലചന്ദ്രന്‍, അഡ്വ ടി.ആര്‍ രമേശ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments are closed.