ചാവക്കാട്: ആവശ്യമായ മുന്‍കരുതലെടുക്കാതെ കറന്‍സികള്‍ നിരോധിക്കുകയും രാജ്യത്ത് കറന്‍സി ക്ഷാമം രൂക്ഷമാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സിപിഐ ചാവക്കാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചു. ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍ ഉല്‍ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എ എം സതീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി സി വി ശ്രീനിവാസന്‍, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ഐ കെ ഹൈദരലി, കെ എ ജേക്കബ് എന്നിവര്‍ സംസാരിച്ചു.