Header

സി പി എം സംസ്ഥാന സമ്മേളന ലോഗോ ചാവക്കാട് നിന്ന്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG-20180124-WA0037ചാവക്കാട്: സിപിഎം സംസ്ഥാന സമ്മേളന ലോഗോ രൂപ കല്‍പ്പന ചെയ്തത് ചാവക്കാട് സ്വദേശി. ചാവക്കാട് തിരുവത്ര കാളീടകായില്‍ യൂസഫ്-നസിയ ദമ്പതികളുടെ മൂത്ത മകന്‍ കെ.വൈ. ഫിറോസാണ് സിപിഎം സംസ്ഥാന സമ്മേളന ലോഗോ രൂപ കല്‍പ്പന ചെയ്തത്. ഇപ്പോള്‍ അബൂദാബിയിലെ ലീഡർ ഗേറ്റ് അഡ്വെർടൈസിങ് കമ്പനിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന ഫിറോസ് തന്റെ മനസ്സിലുദിച്ച ആശയങ്ങള്‍ ഉള്‍ക്കൊണ്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. അടുത്ത മാസം തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിനായി ലോഗോ ക്ഷണിച്ചതോടെ തന്റെ ജോലിത്തിരക്കിനിടയിൽ ഇതിനുള്ള സമയം കണ്ടെത്തുകയായിരുന്നു ഈ പ്രവാസിയായ യുവാവ്. തന്റെ കലാ സുഷ്ടിയെ ഇന്ത്യയിലെ ഏറ്റവും വലിയ വിപ്ലവ പ്രസ്ഥാനമായ സിപിഎം അതിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ ആയി തെരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിൽ കഴിയുന്ന ഫിറോസ് ചാവക്കാട്ടെ വിവിധ പ്രദേശങ്ങളുടെ പേരുകള്‍ ആ പ്രദേശങ്ങളുമായി ബന്ധപ്പെട്ട ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി രൂപകല്‍പ്പന ചെയ്തത് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.
കുറച്ചു ദിവസങ്ങൾ മുൻപ് സമാപിച്ച കേബിൾ ടി വി ഓപ്പറേറ്റേഴ്‌സ് തൃശൂർ ജില്ലാ സമ്മേളനത്തിന് തിരഞ്ഞെടുത്ത ലോഗോയും ഫിറോസിന്റെതായിരുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ മാസ്റ്ററാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തത്. ഫിറോസ് രൂപകല്‍പ്പന ചെയ്ത ലോഗോ തിരഞ്ഞെടുക്കപ്പെട്ട വിവരം ഗുരുവായൂര്‍ എംഎല്‍എ കെ വി അബ്ദുല്‍ഖാദര്‍ ഫേസ്ബുക്കില്‍ കുറിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങലില്‍ നിന്നുള്ള നിരവധി പേരാണ് ഫിറോസിന് ആശംസകളര്‍പ്പിക്കുന്നത്.

IMG-20180124-WA0038

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.