Header

ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി  നിഷേധിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് ചെയ്യുന്ന ക്രൂരത – സി എച്ച് റഷീദ്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ചാര്‍ട്ടഡ് വിമാനത്തിന് അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അഹ്വാന പ്രകാരമുളള പ്രവാസി ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ‘ഇലയുണ്ട് സദ്യയില്ല’ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്‌ദേഹം. കോവിഡ് മൂലം പ്രവാസികള്‍ ഗള്‍ഫു രാജ്യങ്ങളില്‍ മരിച്ചു വീഴുമ്പോള്‍ അവരെ സൗജന്യമായി നാട്ടില്‍ കൊണ്ടുവരുന്നതിനോ മറ്റോ രണ്ട് ഗവര്‍മെന്റുകളും തയ്യാറായില്ല. എന്നാല്‍ കെ എം സി സി പോലെയുള്ള സംഘടനകള്‍ ചാര്‍ട്ടഡ് വിമാനങ്ങള്‍ ഒരുക്കിയപ്പോള്‍ അതിനു അംഗീകാരം നല്‍കാതെ സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം റാസല്‍ ഖൈമയില്‍ നിന്നും പുറപ്പെടാന്‍ വന്ന യാത്രക്കാര്‍ക്കാണ് യാത്ര അനുമതി കേരള സര്‍ക്കാര്‍ നിരോധിച്ചത്. ഗള്‍ഫ് യാത്രക്കാരെ തല്‍ക്കാലം കയറ്റി വിടേണ്ടതില്ല എന്ന കേരള സര്‍ക്കാറിന്റെ എംബസിക്കുള്ള നിര്‍ദേശമാണ് ഇതിനു കാരണമെന്ന് സി എച്ച് ആരോപിച്ചു.   സി പി എമ്മിന്റെ പ്രവാസി സംഘത്തിന്റെ സംസ്ഥാന ഭാരവാഹിയായ കെ വി അബ്ദുല്‍ ഖാദര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ല. മണ്ഡലത്തില്‍ ആയിരകണക്കിന് പ്രവാസികള്‍ക്ക് കോറന്റയിന്‍ സൗകര്യം ഗുരുവായൂരില്‍ ഏര്‍പെടുത്തിയെന്നു പറഞ്ഞത് അദ്‌ദേഹമാണ്. എന്നാല്‍ വിദേശത്തുനിന്നുവന്ന മണ്ഡലത്തിലെ പ്രവാസികള്‍ ഇപ്പോള്‍ കോറന്റയിനിൽ കഴിയുന്നത്  ചാലക്കുടി, വടക്കാന്‍ചേരി, തുടങ്ങീ സ്ഥലങ്ങളിലാണ്. കോവിഡ് പേരുപറഞ്ഞ് സര്‍ക്കാര്‍ പിരിചെടുത്തത് കോടികളാണ്. എന്നാല്‍ ഗള്‍ഫുരാജ്യങ്ങളില്‍ കോവിഡ് മൂലം മരിച്ചവരുടെ കുടുംമ്പങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ ഇതുവരെ യയ്യാറായിട്ടില്ല. സര്‍ക്കാര്‍ അവഗണന ദിനം പ്രതി തുടരുകയാണ്. നാട്ടില്‍ വരാനുള്ള അവകാശം പോലും സര്‍ക്കാര്‍ നിഷേധിക്കുകയാണ്. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി സി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ഫൈസല്‍ കാനാംപുള്ളി, ഹനീഫ് ചാവകാട്, ടി എ ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രവാസി ലീഗ് മണ്ഡലം ജനറല്‍ സെക്രെട്ടറി വി അബ്ദുല്‍ സലാം സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ലത്തീഫ്ഹാജി നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.