mehandi new

വടക്കേകാട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

fairy tale

വടക്കേക്കാട് : അഞ്ഞൂരില്‍ യുവാവിന് ഡെങ്കിപ്പനി സ്ഥീരികരിച്ചതായി വടക്കേക്കാട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലെ ആരോഗ്യവിഭാഗം  അധികൃകര്‍ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ബോധവത്ക്കരണവും ശുചീകരണവും നടക്കുന്നുണ്ട്.  കൊതുകു നിര്‍മാര്‍ജനത്തിനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനമാരംഭിച്ചെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ചര്‍ അറിയിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ക്ലീന്‍ പുന്നയൂര്‍ക്കുളം ആഴ്ച്ചകള്‍ക്കുമുമ്പ് തന്നെ ശുചീകരണ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.   പേരിനുവേണ്ടിമാത്രം അവലോകന യോഗങ്ങള്‍ നടത്തുകയും പനി കൂടുതലുള്ള സ്ഥലത്ത് വിവരങ്ങള്‍ ശേഖരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുന്നതും മാത്രമാണ് ഇപ്പോള്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യം പരിഗണിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് പറയുന്നുവെങ്കിലും അത് കടലാസില്‍ മാത്രം ഒതുങ്ങുകയാണ്.

Fish ad

Comments are closed.