വേദനയ്ക്കിടയിലും വിദ്യാർത്ഥികളെ സുരക്ഷിതമാക്കി ബസ് ഡ്രൈവർ മരണത്തിന് കീഴടങ്ങി

പാലുവായ് : വേദനക്കിടയിലും കുട്ടികളെ സുരക്ഷിതമാക്കി ബസ് ഡ്രൈവർ മരണത്തിന് കീഴടങ്ങി. പാലുവായ് സെന്റ് ആന്റണിസ് സിയുപി സ്കൂളിലെ ബസ്സ് ഡ്രൈവർ ചക്കം കണ്ടം സ്വദേശി മാടാനി വീട്ടിൽ രാജൻ (55) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച രവിലെ 9 30 ന് സ്കൂൾ ട്രിപ്പ്‌ന് ഇടയിൽ കാർഗിൽ നഗറിന് സമീപത്തു വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത ഉണ്ടായപ്പോഴും രാജന്റെ ചിന്ത വാഹനത്തിനുള്ള കുരുന്നുകളെ കുറിച്ചായിരുന്നു. വേദനയ്ക്കിടയിലും റോഡ് അരികിലേക്ക് ബസ്സ് സുരക്ഷിതമായി ഒതുക്കിനിർത്തിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തങ്ങളുടെ പ്രിയപ്പെട്ട ഡ്രൈവർ അങ്കിളിനു അന്ത്യോപചാരം അർപ്പിക്കാൻ സ്കൂൾ വിദ്യാർത്ഥികൾ രാജന്റെ വീട്ടിൽ എത്തി. ഭാര്യ: രമണി. മാതാവ് : തങ്ക. സഹോദരി രാധ. മക്കളില്ല.

Comments are closed.