ഗുരുവായൂര്‍ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന  വായനാദിനാഘോഷം കളക്ടര്‍ വി. രതീശന്‍ ഉദ്ഘാടനം ചെയ്തു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഭരണ സമിതി അംഗം അഡ്വ . കെ ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരായ പെപിതാ സേത്തിനേയും പ്രൊഫ. കെ പി ശങ്കരനേയും ചുമര്‍ച്ചിത്ര കലാകാരന്‍ കെ യു കൃഷ്ണകുമാറിനേയും ദേവസ്വം മതഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഭരണസമതി അംഗങ്ങളായ കെ. കുഞ്ഞുണ്ണി, അഡ്വ .എ. സുരേശന്‍, കെ. സുധാകരന്‍, സി. കെ അശോകന്‍, കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി, ഷാജു പുതൂര്‍ , വി. പി . ഉണ്ണികൃഷ്ണന്‍, എം. രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.