ചാവക്കാട് : ചാവക്കാട് കടൽ തീരത്ത് കടലാമകൾ ചത്തടിയുന്നത് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എടക്കഴിയൂർ, അകലാട്, പഞ്ചവടി, പുത്തൻ കടപ്പുറം എന്നിവിടങ്ങളിലായി എട്ടോളം കടലാമകൾ കടലോരത്ത് ചത്തടിഞ്ഞിരുന്നു.

കണവ പിടുത്തത്തിനു് ശേഷം ഉപേക്ഷിക്കുന്ന വലകൾ, മത്സ്യ ബന്ധനക്കാർ ഉപേക്ഷിക്കുന്ന വലക്കഷ്ണങ്ങൾ എന്നിവയിൽ കുടുങ്ങിയാണ് ഇത്തവണ കടലാമകളിൽ പലതും കരക്കടിഞ്ഞത്.
ഇത്തവണ മുട്ടയാടാനെത്തിയ കടലാമകളുടെ എണ്ണം തീരെ കുറഞ്ഞതായി ഗ്രീൻ ഹാബിറ്റാറ്റ്‌ പ്രവർത്തകർ പറഞ്ഞു. മഴ കുറഞ്ഞതും കടലിലെ വലിവു മാറ്റവുമൊക്കെ കടലാമ വരവിനെ സ്വാധിനിച്ചിട്ടുണ്ടെന്ന് കടലാമ സംരക്ഷകനായ എന്‍ ജെ ജെയിംസ് പറഞ്ഞു.