Header

എടക്കഴിയൂരില്‍ വിദ്യാര്‍ഥിക്ക് ഡിഫ്ത്തീരിയ – സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി

ചാവക്കാട്: എടക്കഴിയൂരില്‍ 12കാരന് ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പഠിക്കുന്ന മതപഠനകേന്ദ്രത്തിലെ സഹപാഠികളേയും അധ്യാപകരേയും പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കി. രോഗബാധിതനായ വിദ്യാര്‍ത്ഥി മതപഠനം നടത്തുന്ന സ്ഥാപനത്തിലെ 33 സഹപാഠികള്‍ക്കും ഏഴ് അധ്യാപകര്‍ക്കുമാണ് ടി.ഡി(ടെറ്റ്‌നസ്, ഡിഫ്ത്തീരിയ)പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ജില്ലാ മെഡിക്കല്‍ സംഘം ചൊവ്വാഴ്ച വൈകീട്ട് മതപഠനകേന്ദ്രത്തില്‍ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പിലാണ് ഇവര്‍ പ്രതിരോധ കുത്തിവെപ്പെടുത്തത്. പുന്നയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ രാവിലെ മുതല്‍ പ്രദേശത്തെ വീടുകളിലെത്തി ബോധവത്ക്കരണം നടത്തി. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് രേഖപ്പെടുത്തുന്ന കാര്‍ഡ് പരിശോധിച്ച് ഏതൊക്കെ രോഗങ്ങള്‍ക്ക് കുത്തിവെപ്പെടുത്തിട്ടില്ലെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. രോഗത്തിന്റെ ഗൗരവത്തെകുറിച്ച് പ്രദേശവാസികളെ ബോധവത്ക്കരിക്കരിച്ചു. പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍ എത്രയും വേഗം പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കാനും നിര്‍ദ്ദേം നല്‍കി. ജില്ലയില്‍ ആദ്യത്തെ ഡിഫ്ത്തീരിയ രോഗബാധ പുന്നയൂരില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഊര്‍്ജജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തുത്.
എടക്കഴിയൂരില്‍ ഡിഫ്ത്തീരിയ രോഗബാധ സ്ഥിരീകരിച്ചെ വാര്‍ത്ത പുറത്തുവതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ പുന്നയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കുത്തിവെപ്പെടുക്കാന്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍്ന്ന് വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ നൂറോളം പേരെ തിങ്കളാഴ്ച പ്രതിരോധ കുത്തിവെപ്പിന് വിധേയരാക്കിയിരുന്നു. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌ക്കൂളിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും പ്രതിരോധ കുത്തിവെപ്പെടുക്കുതിനുള്ള മെഡിക്കല്‍ ക്യാമ്പ് അടുത്ത ദിവസം തന്നെ നടത്തുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്കൂളില്‍ ഓണപരീക്ഷ നടക്കു സമയമായതിനാല്‍ പരീക്ഷക്ക് ശേഷമേ ക്യാമ്പ് നടത്താനാവൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീരദേശത്ത് ഡിഫ്ത്തീരിയ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത നിരവധി പേരുള്ളതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രോഗ പ്രതിരോധ കുത്തിവെപ്പുകള്‍ക്കെതിരെ ഒരു വിഭാഗം നടത്തുന്ന വ്യാജപ്രചരണമാണ് പ്രദേശത്ത് നിരവധി പേര്‍ കുത്തിവെപ്പെടുക്കാതിരിക്കാന്‍ കാരണമായതെന്ന് ആക്ഷേപമുണ്ട്. അതേ സമയം രോഗബാധിതനായ വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ട് വരുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Comments are closed.