Header

ദ്വിഗ്‌വിജയ്‌സിംഗ് എം.പി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ഗുരുവായൂര്‍ : എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ്‌സിംഗ് എം.പി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഭാര്യ അമൃതറായിക്കൊപ്പം ഇന്നലെ രാവിലെ ശീവേലിക്ക് മുമ്പായിരുന്നു ദര്‍ശനം. ദര്‍ശനത്തിന് ശേഷം ഇരുവരും തുലാഭാരം നടത്തി. ചെറുപഴം, മണികിണറിലെ തീര്‍ത്ഥം എന്നിവകൊണ്ടായിരുന്നു തുലാഭാരം. ക്ഷേത്രത്തിലെത്തിയ ഇരുവരെയും ദേവസ്വം ഭരണസമതി അഗം കെ.കുഞ്ഞുണ്ണി, ക്ഷേത്രം മാനേജര്‍ കെ.ഗോവിന്ദന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉപദേവന്മാരെയും തൊഴുത് ഗണപതി ക്ഷേത്രത്തിലും ദര്‍ശനം നടത്തി പത്ത് മണിയോടെയാണ് ഇരുവരും മടങ്ങിയത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് ഇരുവരുവരും ഗുരുവായൂരിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറള്‍ സെക്രട്ടറി ജേബി മേത്തറും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു. കെ.പി.സി.സി സെക്രട്ടറി എന്‍.കെ.സുധീര്‍, ഡി.സി.സി. പ്രസിഡന്റ് പി.എ.മാധവന്‍, ജനറല്‍ സെക്രട്ടറി പി.യതീന്ദ്രദാസ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ ഒ.കെ.ആര്‍ മണികണ്ഠന്‍, എം.വി ലോറന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിക്കാനായെത്തിയിരുന്നു. ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്.

Comments are closed.