mehandi new

കോൺഗ്രസിലെ തമ്മിലടിയിൽ മനംനൊന്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജിവച്ചു

fairy tale

കടപ്പുറം : കടപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും അഖിലേന്ത്യാ മൽസ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും, പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജി സമർപ്പിച്ചു. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരാൾക്ക് സ്ഥാനലാഭം ലക്ഷ്യമാക്കേണ്ടതില്ലെന്ന വിശ്വാസത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

planet fashion

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പരമാവധി സത്യസന്ധതയോടെയും ഉത്തരവാദിത്തബോധത്തോടെയും നിർവഹിച്ചതായി അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ പറഞ്ഞു. പാർട്ടിയെ ഹൃദയത്തിൽ ചേർത്ത് പ്രവർത്തിച്ച എല്ലാ നേതാക്കളോടും പ്രവർത്തകരോടും നന്ദിയും കടപ്പാടും രേഖപ്പെടുത്തി. അതേസമയം, പാർട്ടിയിൽ അസഹിഷ്ണുതയും വ്യക്തിപരമായ സ്വാർത്ഥതയും വളർത്തുന്ന ചെറിയൊരു വിഭാഗം പാർട്ടിക്ക് എല്ലായ്പ്പോഴും തലവേദനയാകുന്നുവെന്നും, അത്തരക്കാരിൽ നിന്നാണ് പാർട്ടിക്ക് ഏറ്റവും വലിയ ഭീഷണി നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments are closed.