mehandi banner desktop

കാമുകിയെ ചൊല്ലി തര്‍ക്കം യുവാവിനു കുത്തേറ്റു – പ്രതിയെ പോലീസ് പിടികൂടി

fairy tale

arrest sudheeshഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ മാങ്ങോട്ട്  അപ്പാര്ട്ട്മെന്റിന് സമീപം എരിഞ്ഞിയില്‍ സുധീഷിനെ(40)യാണ് ഗുരുവായൂര്‍ ടെമ്പിള്‍ എസ്.ഐ ഗിരിജാവല്ലഭന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. മണത്തല പരപ്പില്‍ സുജിത്തിനാണ് (30) തിങ്കളാഴ്ച വൈകീട്ട് 5.30ഓടെ കുത്തേറ്റത്. കുത്തേറ്റ് ഓടി അടുത്തുള്ള ടെമ്പിള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സുജിത്തിനെ പോലീസ് ജീപ്പിലാണ് പിന്നീട് ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സുധീഷിന്റെ കാമുകിയായിരുന്ന ചാവക്കാട് സ്വദേശിനിയായ യുവതി ഇയാളെ ഒഴിവാക്കി സുജിത്തുമായി അടുപ്പത്തിലായതാണത്രെ അക്രമത്തിന് കാരണം. യുവതിയുമായി സുജിത്ത് ദേവസ്വം മെഡിക്കല്‍ സെന്ററിലേക്ക് വന്നതായിരുന്നു.. ഇവര്‍ ആശുപത്രിയിലുണ്ടെന്ന വിവരമറിഞ്ഞെത്തിയ സുധീഷ് ആശുപത്രിക്കുള്ളില്‍ വച്ച് സുജിത്തുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന്  കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്ന്  പോലീസ് പറഞ്ഞു. നേരത്തെ അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷെന്നും പോലീസ് പറഞ്ഞു. ആറ് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ ഇയാളെ നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

planet fashion

Comments are closed.