ചാവക്കാട് : കുറിയടക്കാൻ പണം ആവശ്യപ്പെട്ട് ഭർത്താവുമായുണ്ടായ തർക്കത്തിനൊടുവിൽ യുവതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. അണ്ടത്തോട് തഖ്‌വ സ്കൂളിനടുത്ത് ഇന്നലെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറിയിലടക്കാൻ പണം ആവശ്യപ്പെട്ട യുവതിയോട് ഭർത്താവ് ഇപ്പോൾ പണമില്ലെന്ന് മറുപടി നൽകി. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു